Entertainment News

പുതുപുത്തൻ റെയ്ബാൻ ‘ആടുതോമ’യ്ക്ക് സമ്മാനിച്ച് ഭദ്രൻ; ‘സ്ഫടികം’റീ റിലീസിന് ഒരുങ്ങുന്നു

  • 31st December 2022
  • 0 Comments

മോഹൻലാലിന് പുതുപുത്തൻ റെയ്ബാൻ ഗ്ലാസ് സമ്മാനിച്ച് സംവിധായകൻ ഭദ്രൻ.വെളള ഷർട്ടിൽ റെയ്ബാൻ ഗ്ലാസ് ധരിച്ചുള്ള സൂപ്പർതാരം മോഹൻലാലിന്റെ ചിത്രങ്ങൾ ആരാധകരുടെ ഇടയിലും വൈറലാണ്.’സ്ഫടികം’ സിനിമയുടെ റി റിലീസിങുമായി ബന്ധപ്പെട്ടാണ് ഭദ്രന്റെയും മോഹൻലാലിന്റെയും ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ. സിനിമയിലെ മോഹൻലാൽ തന്നെ പാടി അഭിനയിച്ച സൂപ്പർഹിറ്റ് ഗാനമായ ഏഴിമലൈ പൂഞ്ചോല എന്ന ഗാനത്തിന് പുതിയ പതിപ്പ് താരം തന്നെ പാടുന്നുവെന്നും കേൾക്കുന്നു. ഈ പാട്ട് റെക്കോർഡ് ചെയ്യുന്നതിനു വേണ്ടിയാണ് മോഹൻലാൽ എത്തിയതെന്നും അതിമനോഹരമായി അദ്ദേഹം പാട്ട് ആലപിച്ചിട്ടുണ്ടെന്നും അണിയറക്കാർ […]

Entertainment News

കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക;ലിജോ മോഹൻലാൽ ചിത്രത്തിന്റെ വമ്പൻ അപ്ഡേറ്റ്

  • 21st December 2022
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ഡിസംബർ 23-ന്.ഏറെക്കാലമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബിജോണ്‍ ആണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ഔദ്യോഗികമായി പുറത്തുവന്നിരുന്നില്ല. എന്നാൽ മോഹന്‍ലാല്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ ഏതാനും ചിത്രങ്ങള്‍ പങ്കുവെട്ടുണ്ട്. മണ്ണിന്റെ പ്രതലം പോലെ […]

Kerala News

അവസാന പോരാട്ടത്തിന് സാക്ഷിയാകാൻ മമ്മൂട്ടിയും മോഹന്‍ലാലും ഖത്തറിലെത്തി

  • 18th December 2022
  • 0 Comments

ഖത്തര്‍ ഫിഫ ലോകകപ്പ് പോരാട്ടം നേരിട്ട് കാണാൻ മലയാളത്തിന്‍റെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും.ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില്‍ വച്ച് പുറത്തിറക്കിയിരുന്നു.ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാന്‍ മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലിന് പിന്നാലെയാണ് മമ്മൂട്ടിയും ഖത്തറിലെത്തിയത്. ഖത്തറില്‍ മമ്മൂട്ടിക്ക് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് […]

Entertainment

പ്രേക്ഷരെ ആവേശം കൊള്ളിക്കാൻ ‘ആട് തോമാ’ വീണ്ടും വരുന്നു; സ്‍ഫടികം തിയേറ്റർ റിലീസിനൊരുങ്ങുന്നു

  • 29th November 2022
  • 0 Comments

മോഹൻലാലിന്റെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്ന് മാത്രമല്ല, മലയാള സിനിമയിലെ ട്രെൻഡ് സെറ്ററും കൂടിയായിരുന്നു ‘സ്‍ഫടികം’. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. 1995 മാർച്ച് 30നാണ് ‘സ്‍ഫിടികം’ മലയാളികൾക്ക് മുന്നിലെത്തിയത്. ഇപ്പോഴിതാ ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ”എക്കാലവും നിങ്ങൾ ഹൃദയത്തോട് ചേർത്തുവച്ച എന്റെ ‘ആടു തോമ’ നിങ്ങൾ ആഗ്രഹിച്ചത് പോലെ പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക മികവോടെയും വീണ്ടും റിലീസാവുന്നു. ലോകം എമ്പാടുമുള്ള […]

Entertainment

പാൻ ഇന്ത്യൻ ചിത്രം ‘ഋഷഭ’; മോഹൻലാലും വിജയ് ദേവരകൊണ്ടയും ഒന്നിച്ചെത്തുന്നുവെന്ന് റിപ്പോർട്ട്

  • 18th November 2022
  • 0 Comments

പാൻ ഇന്ത്യൻ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ‘ഋഷ’ഭയിൽ മോഹൻലാലിനൊപ്പം തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ട്. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന ഋഷഭയുടെ പ്രഖ്യാപനം വലിയ തരംഗമായിരുന്നു. തെലുങ്കിലും മലയാളത്തിലുമായി എത്തുന്ന ഋഷഭയുടെ നിർമാണ പ്രവർത്തനങ്ങൾ ദുബായി കേന്ദ്രീകരിച്ചായിരിക്കുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. മോഹൻലാലിന്റെ മകനായിട്ടായിരിക്കും വിജയ് ദേവരകൊണ്ട ചിത്രത്തിൽ അഭിനയിക്കുന്നതെന്ന് ഒടിടി പ്ലേ മീഡിയ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനെയുണ്ടാകും. കന്നട, ഹിന്ദി, തമിഴ് ഭാഷകളിലും ചിത്രത്തിന്റെ റിലീസിങ് ഉണ്ടാകുമെന്ന് തെലുങ്ക് […]

Entertainment News

ഒടുവിലിതാ….എന്റെ അടുത്ത ചിത്രം ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകനൊപ്പമെന്ന് മോഹൻലാൽ അടുത്തത് ലാലേട്ടൻ സിനിമയെന്ന് ലിജോ

  • 25th October 2022
  • 0 Comments

ഹിറ്റ് ഫിലിം മേക്കര്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു.ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ച് മോഹൻലാൽ.ഇന്ത്യയിലെ തന്നെ ഏറ്റവും കഴിവുറ്റ സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമായിരിക്കും എന്റെ അടുത്ത സിനിമ എന്ന് അറിയിക്കുന്നതില്‍ സന്തോഷമുണ്ട് എന്നാണ് മോഹൻലാല്‍ എഴുതിയിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹൻലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.. മേരി ആൻഡ് ജോൺ ക്രീയേറ്റീവ് ,മാക്സ് ലാബ്സ് ,സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ലാലേട്ടൻ സിനിമയാണ് […]

Entertainment News

ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല;അപ്ഗ്രേഡ് ചെയ്ത് കൂടുതൽ ആകർഷകമാക്കിയെന്ന് ചിരഞ്ജീവി

  • 4th October 2022
  • 0 Comments

മലയാളത്തിലെ എക്കാലത്തെയും പണം വാരി പടമായ മോഹൻലാൽ നായകവേഷം ചെയ്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന് ഗോഡ്ഫാദർ എന്നാണ് പേരിട്ടിരിക്കുന്നത്.ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം […]

Entertainment News

എനിക്ക് ജ്യേഷ്‍ഠനെപ്പോലെയല്ല, ജ്യേഷ്‍ഠൻ തന്നെയാണ്;ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹൻലാൽ

  • 7th September 2022
  • 0 Comments

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ.കൂടെ പിറന്നിട്ടില്ലെങ്കിലും കര്‍മം കൊണ്ട് തന്റെ സഹോദരനാണ് മമ്മൂട്ടിയെന്ന് മോഹന്‍ലാല്‍ പറയുന്നു. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു മോഹൻലാല്‍ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്നത്. മോഹന്‍ലാലിന്റെ വാക്കുകള്‍ മനുഷ്യര്‍ തമ്മില്‍ ജന്മബന്ധവും കര്‍മബന്ധവും ഉണ്ടെന്നാണല്ലോ നമ്മുടെ വിശ്വാസം.ജന്മബന്ധത്തേക്കാള്‍ വലുതാണ് ചിലപ്പോള്‍ കര്‍മബന്ധം. അത്യാവശ്യ സമയത്തെ കരുതല്‍ കൊണ്ടും അറിവും കൊണ്ടും ജീവിതം മാതൃകയാക്കിക്കൊണ്ടുമൊക്കെ ഒരാള്‍ക്ക് മറ്റൊരാളുമായി ദൃഢമായി കര്‍മ ബന്ധമുണ്ടാക്കാം. കൂടെ പിറന്നിട്ടില്ല എന്നിട്ടും മമ്മൂട്ടിക്ക, ഇച്ചാക്ക എനിക്ക് വല്യേട്ടനാകുന്നത്. […]

Entertainment News

മഹാഭാരതത്തിലെ ഭീമൻ ഇഷ്ട കഥാപാത്രം വണ്‍ലൈന്‍ ഉണ്ടാക്കിയിട്ടുണ്ട് ശേഷം മോഹൻലാലുമായുള്ള ചിത്രം

  • 4th September 2022
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് സംവിധായകന്‍ വിനയന്‍. അതിനുള്ള കഥ ആലോചനയിലാണ് എന്നും എന്നാൽ അതിന് മുമ്പ് മറ്റൊരു വലിയ സിനിമ ചെയ്തേയ്ക്കും എന്നാണ് വിനയൻ പറഞ്ഞത്. ‘മ​ഹാഭാരതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഭീമൻ. ഭീമനെ കേന്ദ്ര കഥാപാത്രമാക്കി ഒരു കഥയുടെ വൺലൈൻ ചെയ്തുവെച്ചിട്ടുണ്ട് വിനയൻ പറഞ്ഞു.എംടി സാര്‍ ഭീമന് കൊടുത്ത വിഷ്വല്‍ നമ്മുടെയൊക്കെ മുന്നിലുണ്ട്. അത് പോലെയല്ല തന്റെ മനസിലെ ഭീമന്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ സിജുവിനെ വേറെ തലത്തില്‍ പ്രേക്ഷകര്‍ സ്വീകരിച്ചാല്‍, സിജുവിനെ […]

Entertainment News

ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കും;ആശിര്‍വാദ് സിനിമാസ് ദുബായ് ഓഫീസ് തുറന്നു

  • 28th August 2022
  • 0 Comments

മോഹന്‍ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 20 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 ഭാഷകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നു. ദുബൈയിൽ പുതിയ ഓഫീസ് തുറക്കുന്നതോടൊപ്പം ആശിർവാദ് സിനിമാസ് ഗൾഫിൽ സിനിമാ വിതരണരംഗത്തേക്ക് കൂടി പ്രവേശിക്കുകയാണ്. സിനിമാ വിതരണകമ്പനിയായ ഫാഴ്‌സ് സിനിമാസുമായി കൈകോര്‍ത്താണ് വിതരണ രംഗത്തേക്ക് കടക്കുക.ചൈനീസും പോർച്ചുഗീസും ഉൾപ്പെടെ 20 ഭാഷകളിൽ ഡബ്ബ് ചെയ്‌തോ സബ്‌ടൈറ്റിൽ നൽകിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എംപുരാൻ അടക്കം ഇനി വരുന്ന മിക്ക ചിത്രങ്ങളും […]

error: Protected Content !!