National

മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ മനസിനെ കൂടുതൽ ഏകാഗ്രമാക്കാം, മാംസാഹാരം കഴിക്കുന്നതിൽ അച്ചടക്കം പാലിക്കാൻ ശ്രമിക്കണമെന്ന് മോഹൻ ഭാ​ഗവത്

  • 30th September 2022
  • 0 Comments

ന്യൂഡൽഹി: മാംസം കഴിക്കുന്നത് നിയന്ത്രിച്ചാൽ ഫോക്കസ് കിട്ടുമെന്ന് ആർഎസ്എസ് അദ്ധ്യക്ഷൻ മോഹൻ ഭാ​ഗവത്. തെറ്റായ ഭക്ഷണം കഴിക്കുന്നത് നിങ്ങൾ നിയന്ത്രിക്കണം. വളരെയധികം അക്രമം ഉൾപ്പെടുന്ന ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണമെന്നും മോഹൻ ഭാ​ഗവത് ആവശ്യപ്പെട്ടു. ഭാരത് വികാസ് മഞ്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആർഎസ്എസ് അദ്ധ്യക്ഷൻ. ‘തെറ്റായ ഭക്ഷണം കഴിച്ചാൽ നിങ്ങൾ തെറ്റായ വഴിയിൽ പോകുമെന്ന് പറയപ്പെടുന്നു. ‘മാംസ’ ഭക്ഷണം കഴിക്കരുത്. പാശ്ചാത്യ രാജ്യങ്ങളിലുളളവർ മത്സ്യവും മാംസവും കഴിക്കുന്നു. ഇവിടെയുള്ള നോൺ-വെജിറ്റേറിയൻമാർ ‘ശ്രാവണ’ സമയത്തും ആഴ്ചയിലെ ചില ദിവസങ്ങളിലും […]

National News

പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകൾ; പേര് നോക്കി കൊല്ലാനറിയുന്നവർ; മോഹൻ ഭാഗവതിന് മറുപടിയുമായി അസദുദ്ദീന്‍ ഉവൈസി

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്ന ആര്‍.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകളാണ്. പക്ഷെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ അവരുടെ പേര് നോക്കി കൊല്ലാനറിയുന്നവരാണ് ഇവര്‍. ഇവരെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്. ‘ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്‌ക്കെതിരാണെന്നാണ് കഴിഞ്ഞ ദിവസം ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഈ ക്രിമിനലുകള്‍ പശുവും എരുമയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ്. പക്ഷെ ജുനൈദ്, അഖ്‌ലാഖ്, പെഹ്‌ലു, […]

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു

  • 10th April 2021
  • 0 Comments

ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന് കൊവിഡ് സ്ഥിരീകരിച്ചു. ആര്‍എസ്എസ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 രോഗ ലക്ഷണങ്ങള്‍ കാണിച്ചതോടെയാണ് അദ്ദേഹത്തെ പരിശോധിച്ചത്. മോഹന്‍ ഭാഗവതിനെ നാഗ്പൂരിലെ കിങ്‌സ് വേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ച്ച് ഏഴിന് ഇദ്ദേഹം കൊവിഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

error: Protected Content !!