Kerala News

മോഫിയ കേസ്; സി ഐ സുധീറിനെ ഒഴിവാക്കി കുറ്റപത്രം; പരാതിയുമായി കുടുംബം

  • 19th January 2022
  • 0 Comments

ആലുവയിലെ നിയമവിദ്യാർഥിനി മോഫിയ പർവീൻ ആത്മഹത്യാ കേസിൽ സി ഐ യെ രക്ഷിക്കാൻ ശ്രമമെന്ന് പരാതിയുമായി കുടുംബം രംഗത്ത് . കുറ്റപത്രത്തിൽ സി ഐയുടെ പേരില്ലെന്നും അത് അയാളെ രക്ഷിക്കാനാണെന്നും മോഫിയയുടെ മാതാപിതാക്കൾ ആരോപിച്ചു. സി ഐ സുധീറിന്റെ പേര് മൊഴിയിലുണ്ടായിരുന്നു. മകളുടെ മരണത്തിന് കാരണക്കാരിൽ സി ഐയും ഉൾപ്പെട്ടിട്ടുണ്ട്. കേസിൽ നിന്ന് ആലുവ സിഐസി എൽ സുധീറിനെ പൊലീസ് ബോധപൂർവ്വം ഒഴിവാക്കിയെന്നാണ് മോഫിയയുടെ അച്ഛന്റെ പ്രതികരണം . ഈ കുറ്റപത്രം അംഗീകരിക്കാൻ ആകില്ലെന്നും പൊലീസ് ഉദ്യോഗസ്ഥനെതിരെ […]

Kerala News

ആരോപണ വിധേയനായ സിഐ ഇന്നും ഡ്യൂട്ടിയില്‍; സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് അന്‍വര്‍ സാദത്ത് എംഎല്‍എ

  • 24th November 2021
  • 0 Comments

ആലുവയില്‍ ഗാര്‍ഹികപീഡന പരാതി നല്‍കിയ എല്‍എല്‍.ബി. വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ സി.ഐ സുധീര്‍ ഇന്നും ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തി. സി.ഐക്കെതിരായ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് പോലീസിന്റെ വാദം. അതേസമയം ആരോപണ വിധേയനായ സിഐയെ മാറ്റണമെന്നാവശ്യപ്പെട്ട് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് പോലീസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി സിഐ സുധീറിനെതിരെ നടപടി എടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണ് സിഐ ഇപ്പോഴും തുടരുന്നത്. […]

Kerala News

ആലുവ ഗാർഹിക പീഡന ആത്മഹത്യ; മോഫിയ പർവീന്റെ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

  • 24th November 2021
  • 0 Comments

ആലുവയിൽ ഗാർഹിക പീഡനത്തെ തുടർന്ന് മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സുഹൈലും മാതാപിതാക്കളും അറസ്റ്റിൽ. മോഫിയയുടെ മരണത്തെ തുടർന്ന് ഒളിവിലായിരുന്ന ഇവരെ ഇന്ന് പുലർച്ചെ ഉപ്പുകണ്ടത്തെ ബന്ധുവീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പർവിൻ (21)നെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടായിരുന്നു മോഫിയ തൂങ്ങി മരിച്ചത് . ആത്മഹത്യാ കുറിപ്പിൽ ആലുവ സിഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. ഭർതൃവീട്ടുകാർക്കെതിരെ പൊലീസിൽ പരാതി നൽകിയതിനു പിന്നാലെയാണ് […]

Kerala News

ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയേയും പിതാവിനേയും പൊലീസ് അപമാനിച്ചു സംസാരിച്ചതാണ് ആത്മഹത്യയ്ക്ക് കാരണം; വിഡി സതീശന്‍

  • 23rd November 2021
  • 0 Comments

ആലുവയില്‍ നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭര്‍തൃവീട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടിയെയും പിതാവിനെയും അപമാനിക്കുന്ന തരത്തില്‍ പൊലീസ് സംസാരിച്ചതാണ് മൊഫിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യം മൊഫിയയുടെ പിതാവാണ് പറഞ്ഞത്. കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷനിലും പ്രതിയായ പെണ്‍കുട്ടികള്‍ക്കു പോലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നത്. വാദിയായി എത്തിയ പെണ്‍കുട്ടിയോട് ഏറ്റവും മോശമായ രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. തെറ്റായ നടപടികളെടുക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ […]

Kerala News

ആലുവയിൽ നവവധുവിന്റെ ആത്മഹത്യ; ആലുവ സിഐക്ക് എതിരെ നടപടി;ഡിവൈഎസ്പി അന്വേഷിക്കും

  • 23rd November 2021
  • 0 Comments

ആലുവയിൽ ഗാര്‍ഹിക പീഡനത്തിന് പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ വീഴ്ച വരുത്തിയ ആലുവ സിഐക്കെതിരെ നടപടി. ആരോപണ വിധേയനായ സിഐയെ സ്റ്റേഷൻ ചുമതലയിൽ നിന്ന് ഒഴിവാക്കി.പെണ്‍കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് ഒപ്പം പേര് പരാമര്‍ശിക്കപ്പെട്ട സിഐ സിഎല്‍ സുധീറിനെയാണ് സ്റ്റേഷന്‍ ചുമതലയില്‍ നിന്നും നീക്കിയത്.ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് അറിയിച്ചു.മെഫിയയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്താലത്തില്‍ സംഭവത്തില്‍ ഉന്നത തല അന്വേഷണം നടത്താനും […]

error: Protected Content !!