kerala Kerala kerala politics

നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്; പാലക്കാട്ട് റോഡ് ഷോ

  • 10th March 2024
  • 0 Comments

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരളത്തിലേക്ക്. മാര്‍ച്ച് 15 ന് വെള്ളിയാഴ്ചയാണ് മോദി വീണ്ടും കേരളത്തിലെത്തുന്നത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് പാലക്കാട്ട് നടക്കുന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഫെബ്രുവരി 27 നാണ് പ്രധാനമന്ത്രി അവസാനമായി കേരളത്തിലെത്തിയത്. കെ സുരേന്ദ്രന്‍ നടത്തിയ കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് മോദി തിരുവനന്തപുരത്ത് എത്തിയത്. തൃശൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിലും നരേന്ദ്രമോദി പങ്കെടുത്തിരുന്നു. […]

kerala Kerala kerala politics

നരേന്ദ്ര മോദി നാളെ തലസ്ഥാനത്ത്; കേരള പദയാത്ര സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും; തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും

  • 26th February 2024
  • 0 Comments

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് പ്രധാനമന്ത്രി എത്തുന്നത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പിസി ജോര്‍ജിന്റെ കേരള ജനപക്ഷം സെക്കുലര്‍ ബിജെപിയുമായി ലയിക്കും. തലസ്ഥാനത്തെ സ്ഥാനാാര്‍ഥിയെ പ്രധാനമന്ത്രിയെത്തുന്നതിനു മുന്‍പ് പ്രഖ്യാപിക്കുമോ, വേദിയില്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. പ്രധാനമന്ത്രി എത്തുന്നതിനോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. രാവിലെ 10ന് […]

National

അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ മോദിക്ക് നന്ദി; പാര്‍ലമെന്റില്‍ പ്രത്യേക പ്രമേയം

  • 10th February 2024
  • 0 Comments

അയോധ്യ ശ്രീരാമ ജന്മഭൂമിയില്‍ ക്ഷേത്രം യാഥാര്‍ഥ്യമായതില്‍ ബജറ്റ് സമ്മേളനത്തിന്റെ അവസാന ദിനമായ ഇന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക പ്രമേയം. വിശ്വാസികളുടെ വര്‍ഷങ്ങളായ സ്വപ്നം യാഥാര്‍ഥ്യമായതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി വ്യക്തമാക്കുന്നതായിരിക്കുന്നതാകും പ്രമേയം. 17മത് ലോക്‌സഭയുടെ അവസാന സമ്മേളനമാണിത്. സഭയില്‍ നിര്‍ബന്ധമായും ഹാജരാകാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് ബിജെപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലോക്‌സഭയില്‍ രാവിലെ 11 ന് ചട്ടം 193 പ്രകാരമുള്ള പ്രമേയം ബിജെപി എംപി സത്യപാല്‍ സിങ് അവതരിപ്പിക്കും. വൈകി ട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദി […]

National

വില്‍ചെയറില്‍ വോട്ടെടുപ്പിന് എത്തി; മന്‍മോഹന്‍ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • 8th February 2024
  • 0 Comments

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിങ്ങിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വില്‍ചെയറിലായിരുന്നിട്ടു കൂടി കര്‍മനിരതനായ നേതാവായിരുന്നു മന്‍മോഹന്‍ സിങ് എന്ന് മോദി ചൂണ്ടിക്കാട്ടി. രാജ്യസഭയില്‍ ഒരു നിര്‍ണായക നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വോട്ടെടുപ്പിന് അദ്ദേഹം വീല്‍ചെയറില്‍ എത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് അഭിനന്ദനം. വിരമിക്കുന്ന രാജ്യസഭാംഗങ്ങള്‍ക്കായി ഒരുക്കിയ യാത്രയയപ്പു ചടങ്ങിലാണ് മോദിയുടെ പരാമര്‍ശം.

Kerala

മോദി കിടന്ന് ഉറങ്ങിയത് നിലത്ത്; കുടിച്ചത് കരിക്കിന്‍ വെള്ളം മാത്രം; കഴിച്ചത് പപ്പായയും പൈനാപ്പിളും

  • 19th January 2024
  • 0 Comments

കൊച്ചി: അയോധ്യയിലെ രാമപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 11 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഉറങ്ങിയത് നിലത്ത് കിടന്ന്. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ എത്തിയ മോദി എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്. രാത്രിയില്‍ പഴവര്‍ഗങ്ങള്‍ മാത്രമാണ് മോദി കഴിച്ചത്.സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനും ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനുമായി രാവിലെ ഗുരുവായൂരിലേക്ക് പോകുംമുന്‍പെ, കരിക്കിന്‍ വെള്ളം മാത്രമാണ് മോദി കുടിച്ചതെന്ന് ദി ന്യൂ […]

Kerala

കൊച്ചിയില്‍ നാലായിരം കോടിയുടെ വികസനപദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

  • 17th January 2024
  • 0 Comments

കൊച്ചി: കൊച്ചിയില്‍ നാലായിരം കോടിയുടെ മൂന്ന് പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. കൊച്ചിന്‍ ഷിപ്യാര്‍ഡ് ലിമിറ്റഡിന്റെ ന്യൂ ഡ്രൈ ഡോക്ക്, ഇന്റര്‍നാഷനല്‍ ഷിപ്പ് റിപയര്‍ ഫെസിലിറ്റി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി ഇംപോര്‍ട്ട് ടെര്‍മിനല്‍ എന്നിവയാണ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രി, ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് നേരിട്ട് എത്തിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.കേരളത്തില്‍ നിന്ന് രാജ്യത്തിനാകെ സമര്‍പ്പിക്കുന്ന പദ്ധതികള്‍ അഭിമാനകരമാണ്. ‘മേക് ഇന്‍ ഇന്ത്യ’യിലെ അഭിവാജ്യ […]

Kerala

പ്രധാനമന്ത്രി ഗൂരുവായൂരില്‍; താമരപ്പൂവ് കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ക്ഷേത്രനഗരി

  • 17th January 2024
  • 0 Comments

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി. കിഴക്കേനടവഴി ക്ഷേത്രത്തില്‍ പ്രവേശിച്ച പ്രധാനമന്ത്രി താമര കൊണ്ടുള്ള തുലാഭാരം നടത്തി. ഇന്ന് ഗുരുവായൂരില്‍ വിവാഹിതരായവര്‍ക്ക് പ്രധാനമന്ത്രി ആശംസ നല്‍കി. ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തിയത്. ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രിയെ പ്രത്യേക സ്വര്‍ണ തളിക നല്‍കികൊണ്ടാണ് സുരേഷ് ഗോപി സ്വീകരിക്കുക. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹന്‍ ആണ് ഭാഗ്യയുടെ വരന്‍. ജൂലൈയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഗുരൂവായൂരിലെത്തിയ ശേഷം തൃപ്രയാര്‍ […]

Kerala

മോദി വീണ്ടും കേരളത്തില്‍; കൊച്ചിയില്‍ 16 ന് റോഡ് ഷോ; സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കും

  • 10th January 2024
  • 0 Comments

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രണ്ട് ദിവസത്തേക്ക് കേരളത്തിലെത്തും. ജനുവരി 16, 17 തിയ്യതികളിലാണ് നരേന്ദ്ര മോദി സംസ്ഥാനത്തെത്തുന്നത്. രണ്ടാം വരവില്‍ രണ്ട് ജില്ലകളിലാണ് മോദിയുടെ സന്ദര്‍ശനം. ജനുവരി 16 ന് എറണാകുളത്ത് റോഡ് ഷോ നടത്തും. 17 ന് ഗുരുവായൂരില്‍ ശക്തികേന്ദ്രം ചുമതലക്കാരുടെ യോഗത്തില്‍ മോദി പങ്കെടുക്കും. ബുധനാഴ്ച്ച രാവിലെ ഏഴിന് ഗുരുവായൂരില്‍ എത്തുന്ന മോദി സുരേഷ് ഗോപിയുടെ മകളുടെ വിവാഹം, സമൂഹവിവാഹം എന്നീ ചടങ്ങുകളില്‍ പങ്കെടുക്കും. കൂടാതെ ക്ഷേത്രദര്‍ശനവും നടത്തും. കൊച്ചിയില്‍ പാര്‍ട്ടി […]

kerala politics

പ്രധാനമന്ത്രി തൃശ്ശൂരില്‍; മോദിയുടെ റോഡ് ഷോ; മറിയക്കുട്ടിയും മിന്നുമണിയും വേദിയില്‍

  • 3rd January 2024
  • 0 Comments

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരില്‍ എത്തി. മോദിയുടെ റോഡ് ഷോയും തുടങ്ങി. തൃശൂരിലെ സ്വരാജ് റൗണ്ടില്‍ നിന്ന് തുറന്ന ജീപ്പിലാണ് റോഡ് ഷോ തുടങ്ങിയത്. അഗത്തിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് ഹെലികോപ്ടര്‍ മുഖേന കുട്ടനെല്ലൂര്‍ ഹെലിപാഡില്‍ എത്തി. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് തൃശൂരിലെത്തിയത്. റോഡ് ഷോയുടെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരില്‍ നടക്കുന്ന മഹിളാ സമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ക്ഷേമ പെന്‍ഷന്‍ ലഭിക്കാന്‍ […]

National

രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി

  • 31st December 2023
  • 0 Comments

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പാര്‍ മുന്നണി അനാവശ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മറ്റൊരു ബദല്‍ ഇല്ലെന്നും പ്രധാനമന്ത്രി ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ എന്ത് സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും മോദി പറഞ്ഞു. 30 വര്‍ഷമാണ് അത്തരത്തില്‍ രാജ്യത്തിന് നഷ്ടമായത്. അത് ജനങ്ങളുടെ ആത്മവിശ്വാസം കെടുത്തുകയും ലോകത്തിന് മുന്നില്‍ പ്രതിച്ഛായ മോശമാവുകയും ചെയ്തു. സഖ്യകക്ഷികളെ മടുത്ത ജനം ബിജെപിയെ തിരഞ്ഞെടുത്തു. വീണ്ടും അതുതന്നെയാകും ജനങ്ങള്‍ തിരഞ്ഞെടുക്കുകയെന്നും മോദി പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ജയിക്കാനുള്ള തട്ടിക്കൂട്ട് ഫോര്‍മുലകള്‍ […]

error: Protected Content !!