പിന്മുറക്കാർ എന്ത് കൊണ്ട് നെഹ്റുവിന്റെ പേരുപയോഗിക്കുന്നില്ല; മോദിക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി കോൺഗ്രസ്
നെഹ്രുവിന്റെ പിന്മുറക്കാർ എന്ത് കൊണ്ട് നെഹ്റുവിന്റെ പേരുപയോഗിക്കുന്നില്ല എന്ന മോദിയുടെ പരാമർശത്തിന് അവകാശ ലംഘന നോട്ടീസ് നൽകി കോൺഗ്രസ്. കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. മോദിയുടെ പരാമർശം സോണിയ ഗാന്ധിയെയും, രാഹുൽ ഗാന്ധിയെയും അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് നോട്ടീസിൽ പറയുന്നു. അതേ സമയം, സഭയിൽ സംസാരിക്കാൻ അനുവദിക്കണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം കേന്ദ്ര സർക്കാർ തടഞ്ഞു. രാഹുൽ മാപ്പ് പറയണമെന്ന് ഭരണപക്ഷവും അദാനി വിഷയത്തിൽ പ്രതിപക്ഷവും പ്രതിഷേധിച്ചതോടെ ഇരുസഭകളും തിങ്കളാഴ്ച വരേക്ക് പിരിഞ്ഞു ഇന്ത്യയിൽ ജനാധിപത്യം ശക്തമാക്കണമെങ്കിൽ […]









