Kerala

നരേന്ദ്ര മോദിയുടെ യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ

  • 24th April 2023
  • 0 Comments

കൊച്ചി∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്തു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് ആറിനാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന ‘യുവം 2023’ പരിപാടി. തേവര സേക്രഡ് ഹാർട്ട് കോളജിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്.

Kerala

നരേന്ദ്ര മോദിയുടെ കേരള സന്ദർശനം: കൊച്ചിയില്‍ 12 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

  • 24th April 2023
  • 0 Comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനം കണക്കിലെടുത്ത് കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പശ്ചിമ കൊച്ചിയിലെ ‌കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയില്‍ എടുത്തത്. പ്രതിഷേധം ഭയന്നാണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയതെന്നാണു റിപ്പോർട്ടുകൾ . കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയ നേതാക്കള്‍ കരുതല്‍ തടങ്കലിലെന്നാണ് അഭ്യൂഹം. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും സൂചനകളുണ്ട്. രണ്ടു ദിവസത്തെ സന്ദർശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ […]

Kerala News

പ്രധാനമന്ത്രി കേരളത്തിൽ; ഇന്ന് റോഡ് ഷോ; ഉദ്ഘാടനങ്ങൾ നാളെ

  • 24th April 2023
  • 0 Comments

കൊച്ചി/തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. രണ്ടു ദിവസത്തെ സന്ദർശനത്തിനു വേണ്ടിയാണ് മോദി കേരളത്തിൽ എത്തുന്നത്. വ്യോമസേനയുടെ പ്രത്യേക വിമാന ത്തിൽ മധ്യപ്രദേശിൽ നിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ വൈകിട്ട് 5ന് എത്തുന്ന പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് […]

Kerala

പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം

  • 23rd April 2023
  • 0 Comments

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിങ്കൾ (ഏപ്രില്‍ 24), ചൊവ്വ (ഏപ്രില്‍ 25) ദിവസങ്ങളിൽ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എന്‍എച്ചില്‍ൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരേണ്ടതാണ്. ഉച്ച തിരിഞ്ഞ് രണ്ട് മുതൽ രാത്രി എട്ട് മണി വരെ പശ്ചിമകൊച്ചി ഭാഗത്ത് നിന്നും […]

Kerala News

കത്തെഴുതിയത് അയൽക്കാരനെ കുടുക്കാൻ; മോദിക്കെതിരായ ഭീഷണി സന്ദേശം എഴുതിയാൾ പിടിയിൽ

  • 23rd April 2023
  • 0 Comments

കൊച്ചി ∙ കേരള സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഭീഷണി സന്ദേശം വ്യാജമെന്ന് പൊലീസ്. അയല്‍ക്കാരനെ കുടുക്കുന്നതിനായി ഭീഷണിക്കത്തെഴുതിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കലൂർ കതൃക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് ഇയാള്‍ അയല്‍വാസി ജോസഫ് ജോണിന്റെ (ജോണി– 75) പേരില്‍ പ്രധാനമന്ത്രിയെ ചാവേര്‍ ആക്രമണത്തിലൂടെ വധിക്കുമെന്ന് കത്തയച്ചത്. സേവ്യറിന്റെ കയ്യക്ഷരം ഉൾപ്പെടെ ശാസ്ത്രീയ പരിശോധന നടത്തി. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ജോസഫ് ജോണിന്റെ പേരും മൊബൈൽ നമ്പറുമാണ് കത്തിലുണ്ടായിരുന്നത്. കയ്യക്ഷരം തന്റേതല്ലെന്നും […]

Kerala News

കൊച്ചിയിൽ മതമേലധ്യക്ഷന്‍മാരെ കാണാൻ‌ മോദി

  • 23rd April 2023
  • 0 Comments

കൊച്ചി ∙ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച വൈകിട്ട് 7ന് കൊച്ചിയിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. എട്ടു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലേക്ക് ക്ഷണം ലഭിച്ചത്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ റോഡ് ഷോയുടെ ദൂരം 1.2 കിലോമീറ്ററിൽ നിന്ന് 1.8 കിലോമീറ്ററായി ദീർഘിപ്പിച്ചു. പേരണ്ടൂർ പാലം മുതൽ തേവര കോളജ് വരെയാകും റോഡ് ഷോ. കൂടുതൽ ആളുകൾ എത്തുന്നത് പരിഗണിച്ചാണ് റോഡ് ഷോയുടെ ദൂരം ദീർഘിപ്പിച്ചത്.‌ പ്രധാനമന്ത്രിയെത്തുന്ന കൊച്ചിയിലും തിരുവനന്തപുരത്തും സുരക്ഷാ ഭീഷണി മുന്‍നിര്‍ത്തി […]

Kerala

മോദിയുടെ കേരള സന്ദർശനം: സുരക്ഷ സ്കീം ചോർന്നതിൽ അന്വേഷണം

  • 22nd April 2023
  • 0 Comments

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് തയാറാക്കിയ സുരക്ഷാ പദ്ധതി പുറത്ത് പോയതിൽ അന്വേഷണം ഊർജിതമാക്കി. ഇൻ്റെലിജൻസ് മേധാവി തയാറാക്കിയ സുരക്ഷ റിപ്പോർട്ടാണ് പുറത്തായിരിക്കുന്നത്. പ്രധാനമന്ത്രി ഏപ്രിൽ 24 ന് കേരളത്തിൽ എത്തി തിരികെ പോകുന്നത് വരെയുള്ള പ്രോഗ്രാമുകളുടെയും സുരക്ഷയുടെയും പൂർണ വിവരങ്ങൾ ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. ഇന്റലിജിൻസ് റിപ്പോർട്ട് പുറത്തു പോയതിനെ ഇന്റെലിജൻസ് ബ്യൂറോ അതീവ ഗൗരവത്തിലാണ് എടുക്കുന്നത്. അതിനാൽ തന്നെ, റിപ്പോർട്ട് ചോർന്നതിൽ പോലീസ് വൃത്തങ്ങളിൽ ആശങ്കകൾ ഉണ്ട്. തുടർന്ന് റിപ്പോർട്ട് […]

Kerala

കേരളത്തിൽ എത്തിയാൽ ചാവേറാക്രമണം നടത്തും; പ്രധാനമന്ത്രിക്ക് ഭീഷണി , ഊമ കത്ത്

  • 22nd April 2023
  • 0 Comments

തിരുവനന്തപുരം: കേരളത്തിൽ സന്ദർശനത്തിന് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുരക്ഷാ ഭീഷണിയെന്ന് പൊലീസ്. കേരളത്തിൽ എത്തുമ്പോൾ പ്രധാനമന്ത്രിക്കു നേരെ ചാവേർ ആക്രമണമുണ്ടാകുമെന്ന ഭീഷണിയുമായി ഊമക്കത്ത് ലഭിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്തിനേക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു ശേഷമുള്ള സാഹചര്യങ്ങൾ ഗൗരവത്തിലെടുക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ടാണ് കൊച്ചിയിലെത്തുന്നത്. തിങ്കളാഴ്ച […]

National

മോദി അദാനിക്കായി,കോണ്‍ഗ്രസ് പാവങ്ങള്‍ക്കായി: തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി

  • 16th April 2023
  • 0 Comments

കർണാടകയിൽ കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് രാഹുൽ ഗാന്ധി. അയോഗ്യനാക്കപ്പെട്ട ശേഷം രാഹുൽ ഗാന്ധി വീണ്ടും മോദിക്കും അദനിക്കുമെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പാവപ്പെട്ടവരുടെ പണം അദാനിക്കായി മോദി തീറെഴുതുകയുമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി ഏത് രാജ്യത്ത് പോയാലും അദാനിക്ക് അവിടെ പദ്ധതികള്‍ പദ്ധതികള്‍ കിട്ടും. 40 ശതമാനം കമ്മിഷന്‍ വാങ്ങിയതാണ് കര്‍ണാടകയില്‍ ബിെജപി ചെയ്തത്. ബിജെപി ഭരണത്തില്‍ നടന്നത് കുംഭകോണങ്ങള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ 4 […]

Kerala News

പ്രധാന മന്ത്രി ഒരു ദിനം നേരത്തെയെത്തും; കേരള സന്ദർശനം ഇരുപത്തിനാലിന്

  • 13th April 2023
  • 0 Comments

കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി . ഏപ്രില്‍ 25-ന് നടക്കേണ്ട സന്ദര്‍ശനം 24-ലേക്കാണ് മാറ്റിയത്. നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പ്രചരണ പരിപാടി ഉണ്ടായതുകൊണ്ടാണ് കേരളത്തിലെ സന്ദർശനം നേരത്തെയാക്കിയത്. കേരളത്തിലെ ലോകസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. കൊച്ചിയിൽ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും. അടുത്തിടെ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ അനിൽ ആന്റണി […]

error: Protected Content !!