National News

അമേരിക്കയുമായുള്ള ബന്ധവും വിശ്വാസവും മുൻപത്തേതിനേക്കാൾ ആഴത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • 20th June 2023
  • 0 Comments

അമേരിക്കയുമായുള്ള ബന്ധം മുന്‍പുള്ളതിനേക്കാള്‍ ആഴത്തിലുള്ളതും ശക്തവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ദ വാള്‍ സ്ട്രീറ്റ് ജേര്‍ണലി’ന് അനുവദിച്ച അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇരുരാജ്യങ്ങളുടേയും നേതാക്കള്‍ക്കിടയിൽ അഭൂതപൂർവമായ വിശ്വാസമാണുള്ളത്. ഇരുരാജ്യങ്ങള്‍ക്കുമിടയിൽ പ്രതിരോധ മേഖലയിൽ വളരുന്ന സഹകരണം രണ്ട് രാജ്യങ്ങളുടെ സഹകരണത്തില്‍ പ്രധാന സ്തംഭമായി മാറിയെന്നും ഈ പങ്കാളിത്തം വ്യാപാരം, സാങ്കേതികവിദ്യ, ഊർജം എന്നിവയിലേക്ക് വ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാശ്ചാത്യ സമൂഹം റഷ്യക്ക് എതിരായി നില്‍ക്കുന്നതും ചൈന റഷ്യക്ക് ഒപ്പം കൂടുന്നതും നേട്ടമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ […]

National News

മണിപ്പൂർ കലാപം; സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ; പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി

  • 18th June 2023
  • 0 Comments

പ്രതിപക്ഷത്തിന് പിന്നാലെ മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സംസ്ഥാന സർക്കാരും. സ്പീക്കറുടെ നേതൃത്വത്തില്‍ എട്ട് അംഗ സംഘം പ്രധാനമന്ത്രിയെ കാണാന്‍ ദില്ലിയിലെത്തി. അതേ സമയം, ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ മന്‍ കി ബാത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചതേയില്ല. മണിപ്പൂരിൽ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതില്‍ നിന്ന് മാറി ബിജെപി കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെയും നേതാക്കളുടെയും വസതികള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങിയതോടെ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. നിയമസഭ സ്പീക്കര്‍, രണ്ട് മന്ത്രിമാര്‍, […]

National News

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കോൺഗ്രസ് അടക്കമുള്ള 20 പ്രതിപക്ഷ പാർട്ടികൾ ചടങ്ങിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചെറിയൊരു വീഡിയോ ക്ലിപ്പ് കേന്ദ്രസർക്കാർ വെള്ളിയാഴ്ച പുറത്തുവിട്ടിരുന്നു. ”പുതിയ പാർലമെന്റ് മന്ദിരം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതാണ്. ഈ വിഖ്യാതമായ കെട്ടിടത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ വീഡിയോ നൽകുന്നത്. എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട് – നിങ്ങളുടെ ചിന്തകൾ സ്വന്തം ശബ്ദത്തിൽ റെക്കോർഡ് ചെയ്ത് ഈ വീഡിയോയ്ക്കൊപ്പം #MyParliamentMyPride എന്ന ഹാഷ്ടാഗിൽ […]

National News

നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂ; മോദിയോട് ഉദ്ധവ് താക്കറെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷയുമായി ഉദ്ധവ് താക്കറെ. നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂവെന്ന് താക്കറെ മോദിയോട് ആവശ്യപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെ ഗവർണർ ഭഗത് സിങ് കോഷിയാരി ഉദ്ധവ് സർക്കാരിനെ വിശ്വാസവോട്ടെടുപ്പിനു ക്ഷണിച്ചതു തെറ്റാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവനത്തിനു പിന്നാലെയാണ് താക്കറെയുടെ ആവശ്യം. നിലവിലെ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിയമപരമാണോ അല്ലയോ എന്ന ചോദ്യമുണ്ട്. സ്പീക്കർമാരുടെ തിരഞ്ഞെടുപ്പിന്റെ നിയമസാധുത സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു. ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്നു […]

Kerala

‘മതപരമായ മുദ്രവാക്യങ്ങൾ’ മോദി ഉന്നയിച്ചപ്പോൾ അദ്ഭുതപ്പെട്ടു’: കർണാടകയിൽ മോദിയുടെ പ്രചാരണത്തെക്കുറിച്ച് പവാർ

ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രീതിയെ വിമർശിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. ‘മതപരമായ മുദ്രവാക്യങ്ങൾ’ മോദി ഉന്നയിച്ചപ്പോൾ അദ്ഭുതപ്പെട്ടെന്നു പവാർ പറഞ്ഞു. ‘‘കർണാടകയിൽ മതപരമായ മുദ്രാവാക്യങ്ങൾ മോദി ഉന്നയിച്ചത് എന്നെ അദ്ഭുതപ്പെടുത്തി. മതനിരപേക്ഷത എന്ന ആശയം നമ്മൾ ഉൾക്കൊള്ളണം. നിങ്ങൾ ഒരു മതത്തെയോ മതവിഷയത്തെയോ തിരഞ്ഞെടുപ്പിലേക്ക് കൊണ്ടുവരികയാണെങ്കിൽ, അതു വ്യത്യസ്ത അന്തരീക്ഷം സൃഷ്ടിക്കും. അതൊരിക്കലും നല്ല കാര്യമല്ല. ജനാധിപത്യ മൂല്യങ്ങളും മതനിരപേക്ഷതയും സംരക്ഷിക്കുമെന്നു നാം പ്രതിജ്ഞയെടുക്കണം.’’– പ്രാദേശിക മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ […]

National News

മറ്റുള്ളവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു; മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിൽ പ്രധാന മന്ത്രി

  • 30th April 2023
  • 0 Comments

കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സിൽ നിന്നുള്ള, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി .മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ പഠിക്കുന്നതിന് മൻ കി ബാത്ത് സഹായിച്ചു. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മൻ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ഗുജറാത്ത് മുഖ്യ മന്ത്രി ആയിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി ഇടപഴകാൻ സാധിച്ചിരുന്നു. പ്രധാന മന്ത്രി ആയപ്പോൾ അതിനുള്ള സാഹചര്യം കുറഞ്ഞെന്നും അതിനു പരിഹാരമായത് മൻ കി ബാത്തായിരുന്നു. മൻ കി ബാത്ത് രാജ്യത്തിന്‍റെ […]

Local National

നരേന്ദ്രമോദി ഇന്ന് കർണാടകത്തിൽ

  • 29th April 2023
  • 0 Comments

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കര്‍ണ്ണാടകയില്‍. വിവിധ ഘട്ടങ്ങളിലായി ആറ് ദിവസത്തെ പ്രചാരണത്തിനാണ് ഇതോടെ തുടക്കമാകുന്നത്. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. […]

Kerala News

ആന്ധ്രയിൽ നിന്നുപോലും കോളേജ് കുട്ടികളെ ഇറക്കുമതിചെയ്തു; നടന്നത് മൻ കീ ബാത്ത്; പരിഹാസവുമായി പി കെ ഫിറോസ്

  • 25th April 2023
  • 0 Comments

പ്രധാനമന്ത്രി പങ്കെടുത്ത യുവജന സംഗമ പരിപാടി ‘യുവത്തെ പരിഹസിച്ച് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. ആന്ധ്രാപ്രദേശിൽ നിന്ന് പോലും കുട്ടികളെ ഇറക്കുമതി ചെയ്ത സദസിന് അപ്രതീക്ഷിത ചോദ്യങ്ങൾ ചോദിക്കേണ്ടി വന്നില്ലെന്നും നടന്നത് മൻ കി ബാത്ത് പരിപാടി മാത്രമാണെന്നും ഫിറോസ് പറഞ്ഞു.എന്നാൽ ഭാഷയുടെയും ദേശത്തിന്റെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ആളുണ്ടെന്നും അതിൽ നിന്നകന്ന് നിൽക്കണമെന്നുമുളള പ്രധാനമന്ത്രിയുടെ ഉപദേശം ഞെട്ടിച്ചു കളഞ്ഞുവെന്നും പി കെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം: […]

Kerala

ഇതിൽ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുണ്ടെന്ന് അപർണ; യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരക്കുമെന്ന് അനിൽ

  • 24th April 2023
  • 0 Comments

കൊച്ചി∙ കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിയിൽ പങ്കെടുത്ത് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണി, ദേശീയ പുരസ്കാരം നേടിയ നടി അപർണ ബാലമുരളി തുടങ്ങിയവർ കൊച്ചിയിൽ. ഇനി കേരളത്തിലും ഇന്ത്യയിലെ മറ്റു ഭാഗങ്ങളിലേതു പോലെ യുവജനങ്ങളെല്ലാം മോദിക്കൊപ്പം അണിനിരന്ന് അദ്ദേഹത്തിനായി പ്രവർത്തിക്കുമെന്ന് അനിൽ ആന്റണി കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. യുവം പോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ അപർണ ബാലമുരളി, ഇത് വളരെ അത്യാവശ്യമായിട്ടുള്ള കാര്യമാണെന്നും ചൂണ്ടിക്കാട്ടി. […]

Kerala

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ

  • 24th April 2023
  • 0 Comments

കൊച്ചി : രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മധ്യപ്രദേശിൽനിന്നു കൊച്ചി വില്ലിങ്ഡൻ ദ്വീപിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 5.30നു തേവര ജം‌ക്‌ഷൻ മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനം വരെ 1.8 കിലോമീറ്റർ ദൂരം മെഗാ റോഡ്ഷോ നടത്തും. 6 ന് ‘യുവം 2023’ പരിപാടിയിൽ പങ്കെടുക്കും. 7.45ന് വില്ലിങ്ഡൻ ദ്വീപിലെ ഹോട്ടൽ താജ് മലബാറിൽ ക്രൈസ്തവ മതമേലധ്യക്ഷരുമായി കൂടിക്കാഴ്ച നടത്തും. താജ് മലബാറിൽ തന്നെയാണു […]

error: Protected Content !!