International

‘റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല’; മോദിക്ക് നേരിട്ട് ആശംസകൾ നേരാത്തതിനെ പറ്റി പുടിൻ

  • 17th September 2022
  • 0 Comments

ദില്ലി: ജന്മ​ദിനത്തിന് ഒരു ദിവസം മുമ്പ് നേരിൽക്കണ്ടിട്ടും നരേന്ദ്രമോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിൻ ആശംസ നേർന്നില്ല. അതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് പുടിൻ. ഉസ്ബെക്കിസ്ഥാനിൽ ഷാങ്ഹായി ഉച്ചകോ‌ടിയിലാണ് ഇരുനേതാക്കളും നേരിൽക്കണ്ടത്. പ്രിയപ്പെട്ട സുഹൃത്തിന് നേരിട്ട് ജന്മദിനാശംസ നേരാഞ്ഞത് റഷ്യൻ ആചാരം അനുവദിക്കാത്തതുകൊണ്ടാണെന്നാണ് പുടിൻ പറയുന്നത്. “ഇന്ത്യക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്കറിയാം നാളെ (ശനിയാഴ്ച) പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ ജന്മ​ദിനം ആഘോഷിക്കാൻ പോകുകയാണെന്ന്. റഷ്യൻ പാരമ്പര്യമനുസരിച്ച് മുൻകൂറായി ജന്മദിനാശംസ നേരാറില്ല. അതുകൊണ്ട് തന്നെ ഇന്ന് (വെള്ളിയാഴ്ച) താങ്കളെ […]

Local

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് വീല്‍ ചെയറും, വാക്കറും നല്‍കി

  • 20th September 2019
  • 0 Comments

കുന്ദമംഗലം; പ്രധാനമന്ത്രിയുടെ ജന്‍മദിനത്തോടനുബന്ധിച്ച് ബി.ജെ.പി.രാജ്യവ്യാപകമായി നടത്തുന്ന സേവാസപ്താഹ പരിപാടിയുടെ ഭാഗമായി ബിജെപി കുന്ദമംഗലം മണ്ഡലം കമ്മിറ്റി – ചെറൂപ്പഹെല്‍ത്ത് സെന്ററില്‍ വീല്‍ ചെയറും, വാക്കറും നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ബിന്‍സു വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രിവദാസന്‍ നായര്‍ എന്നിവരും ചേര്‍ന്ന് ഏറ്റുവാങ്ങി. ബിജെപി മണ്ഡലം പ്രസിഡണ്ട് കെ.സി.വല്‍സരാജ്, ജന.സി ക്രട്ടറി എം.സുരേഷ്, അനില്‍കുമാര്‍ മമ്മിളി ,അനില്‍ മാവൂര്‍, കൃഷണന്‍ കെ. സുനോജ്, ഇ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

error: Protected Content !!