മിഷൻ അരിക്കൊമ്പൻ;വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു; മോക്ക് ഡ്രില്‍ ഒഴിവാക്കി
ഇടുക്കിയെ വിറപ്പിക്കുന്ന അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ മയക്ക് വെടി വെക്കാനുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക് ഡ്രിൽ ഒഴിവാക്കി. അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികളും ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ഓരോ സംഘത്തിന്റെ തലവന്മാര്‍ […]
