മോക്ക്ഡ്രില്ലിനിടെ യുവാവിന്റെ മരണം;മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
പത്തനംതിട്ട കല്ലൂപ്പാറ പടുതോട്ടിൽ മോക്ക് ഡ്രില്ലിനിടയിൽ യുവാവ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേധാവിയും പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തം ഉണ്ടാകാനിടയായ സാഹചര്യം പരിശോധിച്ച് 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മുൻകരുതൽ സ്വീകരിക്കാതെയുള്ള മോക്ക് ഡ്രിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ബീനകുമാരി പറഞ്ഞു.മരിച്ച ബിനു 45 മിനിറ്റോളം വെള്ളത്തിനടിയില്‍ മുങ്ങികിടന്നതായി പരാതിയില്‍ പറയുന്നു. യഥാസമയം ദുരന്ത നിവാരണ സേന എത്തിയിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നുവെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ […]
