National Trending

മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു

  • 23rd July 2024
  • 0 Comments

ചെന്നൈ: മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. മധുര-പരംകുടി ഹൈവേയില്‍ ബൈക്കില്‍ പോകുകയായിരുന്ന ജി രജിനി ( 36) ആണ് മരിച്ചത്. സഹയാത്രക്കാരന് അപകടത്തില്‍ പരിക്കേറ്റു. രജനിയുടെ പാന്റിന്റെ കീശയിലായിരുന്നു ഫോണ്‍ ഉണ്ടായിരുന്നത്. വഴിയില്‍ വെച്ച് ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചപ്പോള്‍ വണ്ടി നിയന്ത്രണം വിട്ടു മറിയുകയും തലയ്ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ആര്‍ പാണ്ടി (31) ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡ്യൂട്ടിക്കിടെ മൊബൈൽ ഫോൺ ഉപയോഗം പാടില്ല; ബിഹാർ ഡിജിപി

പൊലീസുകാർ ട്രാഫിക് അല്ലെങ്കിൽ വി.ഐ.പി/ വി.വി.ഐ.പി ജോലിക്കിടെ മൊബൈൽ ഫോണോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കരുതെന്നും സമൂഹമാധ്യമങ്ങളിൽ സജീവമാകരുതെന്നും ബിഹാർ പൊലീസ് മേധാവിയുടെ ഉത്തരവ്. ബിഹാർ ഡിജിപി എസ് കെ സിംഗാൾ ചൊവ്വാഴ്ച സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അയച്ച കത്തിലാണ് ഉത്തരവ് നൽകിയത്. ജോലിക്കിടെ പോലീസ് ഉദ്യോഗസ്ഥർ അവരുടെ മൊബൈൽ ഫോൺ ഉപയോഗത്തിൽ വ്യാപൃതരാണെന്ന വ്യാപക പരാതിയെത്തുടർന്നാണ് പൊലീസ് മേധാവി ഇത്തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരോ ഓഫീസർമാരെ ഈ ഉത്തരവ് ലംഘിക്കുന്നതായി കണ്ടാൽ അവർക്കെതിരെ […]

error: Protected Content !!