മൊബൈല്‍ ടവറുകളിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശവാസികള്‍ക്ക് കാന്‍സറെന്ന് ആരോപണം ; പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍
കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ പറക്കുന്നത്ത്തടായില്‍ ഉള്ള മൊബൈല്‍ ടവറിൽ നിന്നുള്ള റേഡിയേഷൻ പ്രസരണം കാരണം പ്രദേശത്തെ ജനങ്ങള്‍ക്ക് ക്യാന്‍സറിന് കാരണമാവുന്നുന്നതായി ആരോപിച്ച് പ്രക്ഷോഭത്തിനൊരുങ്ങി ജനങ്ങള്‍. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തിലൂടെ കുന്ദമംഗലത്തെ 22, 23 എന്നീ വാര്‍ഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാന്‍സര്‍ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ് എന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാന്‍സര്‍ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ചെയ്തതായി നാട്ടുകാർ നൽകിയ […]
