അലന്‍ വാക്കര്‍ ഷോയിലെ ഫോണ്‍ കവര്‍ച്ച; ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയില്‍
കൊച്ചി: അലന്‍ വാക്കറുടെ പരിപാടിക്കിടെ മൊബൈല്‍ മോഷണം സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതിന്റെ ഐഎംഇഐ നമ്പര്‍ പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പൊലീസിന്റെ കൈവശമുണ്ട്. പ്രതികള്‍ കൊച്ചിയില്‍ മുറിയെടുത്ത് താമസിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്. കവര്‍ച്ചക്ക് പിന്നില്‍ രണ്ട് സംഘങ്ങളുണ്ടെന്നാണ് സൂചന. കൊച്ചിയിലെ ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെയാണ് 36 ഫോണുകള്‍ നഷ്ടമായതായി പരാതി ലഭിച്ചത്. […]