മണിപ്പൂര്‍: പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം, എഎപി എംപിക്ക് സസ്‌പെന്‍ഷന്‍
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ എഎഎപി എംപി സഞ്ജയ് സിംഗിന് സസ്‌പെന്‍ഷന്‍.ആം ആദ്മി പാര്‍ട്ടി (എഎപി) എംപി സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായി ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ രാജ്യസഭയില്‍ അറിയിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പ്രസ്താവന ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിച്ചിരുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഢിലും സ്ത്രീകള്‍ക്കും ദലിതര്‍ക്കും എതിരായ അതിക്രമങ്ങള്‍ക്കെതിരെ ഭരണകക്ഷിയായ ബിജെപിയും പ്രതിഷേധിച്ചു. എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം നടത്തുകയും ചെയ്തു. രാവിലെ 11 മണിക്ക് സഭ സമ്മേളിച്ചപ്പോള്‍ […]
