ഐടിഐകളുടെ ഭൗതിക സൗകര്യം: നഗരസഭയുടെ പോരായ്മകള്‍ ചര്‍ച്ചയായി
കോഴിക്കോട് : വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ കോഴിക്കോട് ജില്ലയിലുളള ഐ.ടി.ഐകള്‍ക്ക് സ്ഥലം, കെട്ടിടം ഉള്‍പ്പെടെയുള്ള ഭൗതിക സൗകര്യങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന് കോഴിക്കോട് കലക്ടറേറ്റില്‍ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കൊടുവള്ളി ഐ.ടി.ഐ സംബന്ധിച്ച ചര്‍ച്ചകളില്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായ പോരായ്മകള്‍ ചര്‍ച്ചയായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്ഥലം ഏറ്റെടുത്ത് നല്‍കാമെന്നും പുതിയ സ്ഥലം ലഭ്യമാക്കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാവുന്നതു വരെ താല്‍ക്കാലിക സംവിധാനം ഗ്രാമപഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കാം എന്നുമുള്ള വ്യവസ്ഥയിലാണ് കൊടുവള്ളിയില്‍ […]