യു.ഡി.എഫിന് വർഗീയ ശക്തികളുടെ വോട്ട് ആവശ്യമില്ല; എം.എം ഹസ്സൻ
യു.ഡി.എഫിന് ബി.ജെ.പിയുടെയും ആർ.എസ്. എസിന്‍റെയും വോട്ട് വേണ്ടെന്ന് എം.എം ഹസ്സൻ. വർഗീയ ശക്തികളുടെ ആരെയും വോട്ട് ആവശ്യമില്ല. തലശ്ശേരി ഉൾപ്പെടെ ഒരിടത്തും ബി.ജെ.പി-ആര്‍. എസ്.എസ് വോട്ട് വേണ്ടെന്നും ഹസ്സന്‍ പറഞ്ഞു. ആഴക്കടൽ മത്സ്യബന്ധനകരാർ മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നതിന് തെളിവ് പുറത്തു വന്നു. മുഖ്യമന്ത്രിയുടെ അഴിമതിയിൽ തെളിവ് പുറത്ത് വന്നിട്ടും അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തി തുടർ നടപടി ഇല്ലാതാക്കുകയാണ്.സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്നും ഹസ്സന്‍ ചോദിച്ചു. അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കേസ് എടുക്കുന്നത് തെറ്റ് ചെയ്തിട്ടുണ്ടെന്ന കുറ്റ ബോധം […]
