Kerala

ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്നറിയില്ല; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സമയമായിട്ടില്ലെന്ന് എംഎം ഹസ്സൻ

  • 16th January 2023
  • 0 Comments

കണ്ണൂർ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി നടക്കുന്ന വിവാദങ്ങൾ തള്ളി യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ രംഗത്ത്.മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉയർത്തിക്കാണിക്കാൻ സമയമായിട്ടില്ല.ഇപ്പോൾ ഉയർത്തിയാലും ഒരു നേതാവും ഉയരുന്ന സ്ഥിതിയല്ല.തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാത്രമാണ് ആ ചർച്ചകൾക്ക് പ്രസക്തി.മാധ്യമങ്ങൾ മാത്രമാണ് ശശി തരൂരിനെ ഇപ്പോൾ ഉയർത്തിക്കാട്ടുന്നത്.ചെന്നിത്തല പറഞ്ഞത് ഏത് കോട്ടിനെ കുറിച്ചാണെന്ന് അറിയില്ല.ശശി തരൂർ തണുപ്പിനെ പ്രതിരോധിക്കുന്ന കോട്ട് ഇടുന്നതായി അറിയാം.തരൂർ നടത്തുന്നത് സമാന്തര പ്രവർത്തനം ആണെന്ന അഭിപ്രായം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തരൂർ വിവാദം തുടരുന്ന സാഹചര്യത്തിൽ പരസ്യപ്രസ്താവനകൾ പാടില്ലെന്ന് […]

Kerala

ഇ പി ജയരാജനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം; ആരോപണങ്ങൾ ഗുരുതരമെന്ന് എം എം ഹസ്സൻ

  • 30th December 2022
  • 0 Comments

കൊച്ചി : ഇ പി ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് കോൺ​ഗ്രസ് നേതാവ് എം എം ഹസ്സൻ. ഹൈക്കോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും എം എം ഹസ്സൻ കൊച്ചിയിൽ ആവശ്യപ്പെട്ടു. ജനുവരി നാലിന് വൈകീട്ട് എല്ലാ പഞ്ചായത്തിലും പന്തം കൊളുത്തി പ്രതിഷേധം നടത്തും. ജനുവരി 10 ന് സെക്രട്ടേറിയറ്റ് മാർച്ച്‌ നടത്തുമെന്നും എം എം ഹസ്സൻ വ്യക്തമാക്കി. ബഫർ സോൺ വിഷയത്തിൽ വിധി വന്നു ആറ് മാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കാര്യങ്ങൾ കൃത്യമായി സർവ്വേ […]

Kerala News

യുഡിഎഫ് ധര്‍ണ്ണ മാര്‍ച്ച് 4ന്

  • 27th February 2022
  • 0 Comments

കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും സ്വീകരിക്കുന്നത്. കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം.പിണറായിവിജയന്റെ ഭരണത്തില്‍ […]

Kerala News

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണ പ്രകാരം; എം എം ഹസന്‍

  • 29th January 2021
  • 0 Comments

സോളാര്‍ കേസ് സിബിഐക്ക് വിട്ടത് സിപിഎം ബിജെപി ധാരണപ്രകാരമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. സ്വര്‍ണ്ണക്കടത്ത് ഒച്ചിഴയും പോലെ പോകുന്നതും ധാരണയുടെ പുറത്തെന്ന് ഹസൻ വിമര്‍ശിച്ചു അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരളയാത്ര കുമ്പളയില്‍ നിന്ന് തുടങ്ങുമെന്ന് ഹസന്‍ അറിയിച്ചു. ഉമ്മന്‍ ചാണ്ടിയായിരിക്കും ഐശ്വര്യ കേരളയാത്ര ഉദ്ഘാടനം ചെയ്യുക. കോഴിക്കോടും കൊച്ചിയിലും മേഖലാ റാലികൾ നടക്കും. സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

Kerala News

തദ്ദേശതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയേല്‍ക്കാന്‍ കാരണം സംഘടനാ ദൗര്‍ബല്യമെന്ന് എം എം ഹസ്സന്‍

  • 26th January 2021
  • 0 Comments

സംഘടനാ ദൗര്‍ബല്യമാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ബൂത്ത് തലത്തിലെ പ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നത് സംഘടനാ ദൗര്‍ബല്യം മാറ്റാനാണെന്നും ഹസ്സന്‍ പറഞ്ഞു. കെപിസിസി റിപ്പബ്ലിക് ദിനത്തില്‍ സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം എം ഹസ്സന്‍. കോണ്‍ഗ്രസില്‍ എല്ലാവരും നേതാക്കളാണ്. എന്നാല്‍ നേതാക്കള്‍ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലര്‍ത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകര്‍ന്നിട്ടില്ല. തദ്ദേശ […]

Kerala News

ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് എം എം ഹസ്സന്‍

  • 24th January 2021
  • 0 Comments

മുസ്‌ലിം ലീഗെന്നല്ല ഒരു ഘടകകക്ഷിക്കും കീഴ്‌പ്പെട്ടല്ല കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. കോണ്‍ഗ്രസ് ലീഗിന് കീഴ്‌പ്പെട്ടിരിക്കുകയാണെന്നും അത്തരത്തില്‍ ലീഗിന് കീഴ്‌പ്പെട്ട കോണ്‍ഗ്രസിന്റെ വര്‍ഗീയത വീടുകളിലെത്തി തുറന്നുകാണിക്കുമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ഹസ്സന്‍. വര്‍ഗീയതയുടെ രാഷ്ട്രീയത്തില്‍ എല്‍ ഡി എഫ് ബി ജെ പിക്ക് കുടപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ വിലയിരുത്താന്‍ കാസര്‍ഗോഡ് എത്തിയതായിരുന്നു ഹസ്സന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള […]

Kerala News

ലൈഫ് മിഷനില്‍ മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; എംഎം ഹസ്സന്റെ പ്രസ്താവന തള്ളി മുല്ലപ്പള്ളി, അധികാരത്തിലെത്തിയാല്‍ പദ്ധതി തുടരും

  • 13th January 2021
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പ്രസ്താവനയെ തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പദ്ധതി പിരിച്ചുവിടില്ല. പദ്ധതിയിലെ അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ലൈഫ് മിഷന്‍ പിരിച്ചുവിടുമെന്നായിരുന്നു എംഎം ഹസ്സന്‍ നേരത്തെ പ്രസ്താവിച്ചിരുന്നത്. ലൈഫ് മിഷനെക്കുറിച്ച് കോണ്‍ഗ്രസിന് കൃത്യമായ അഭിപ്രായമുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലൈഫ് മിഷന്‍ ഒരിക്കലും പിരിച്ചുവിടില്ല. രാജ്യത്ത് പതിനായിരക്കണക്കിന് പട്ടിണിപ്പാവങ്ങളുണ്ട്. അവര്‍ക്കുള്ള ഭവനപദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിയത് കോണ്‍ഗ്രസാണ്. […]

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ല;മുല്ലപ്പള്ളി രാമചന്ദ്രന്‍

  • 15th December 2020
  • 0 Comments

ജമാഅത്തെ ഇസ്ലാമി വര്‍ഗീയ പാര്‍ട്ടി അല്ലെന്ന നിലപാട് എഐസിസിക്ക് ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ . എഐസിസി നിലപാടാണ് കെപിസിസി പ്രസിഡന്റിനുമുള്ളത്. കെ മുരളീധരനെ പോലെ അനുഭവ സമ്പത്തുള്ള നേതാവിന് മറുപടി നല്‍കുന്നില്ല. പാര്‍ട്ടിയിലെ അവസാന വാക്ക് സംസ്ഥാന അധ്യക്ഷനെന്നും മുല്ലപ്പള്ളി പറഞ്ഞു.അതേസമയം ജമാഅത്തെ ഇസ്ലാമി മതേതര സംഘടനയെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. നിലവില്‍ മതേതര നയമാണ് വെല്‍ഫെയര്‍ പാര്‍ട്ടിക്കെന്നും കെ മുരളീധരന്‍. വെല്‍ഫെയര്‍ ബന്ധം യുഡിഎഫിന് നേട്ടമുണ്ടാക്കുമെന്നും എംപി.വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ […]

Kerala News

അധികാരത്തിലെത്തിയാല്‍ ഓര്‍ഡിനന്‍സ് വഴി ശബരിമല യുവതീപ്രവേശനം തടയുമെന്ന് എം എം ഹസ്സന്‍

  • 9th December 2020
  • 0 Comments

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയോട് വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെടാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു. ‘ഞാന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണ്. സമുദായ സൗഹാര്‍ദം പറയുന്ന വിജയരാഘവന് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയോട് മുന്നണിയോട്, വിശ്വാസ സംരക്ഷണത്തിനായി ഒരു നിയമം […]

error: Protected Content !!