National

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു

  • 27th June 2020
  • 0 Comments

തമിഴ്നാട്ടിൽ വീണ്ടും എം എൽ എയ്ക്ക് കോവിഡ് ബാധിച്ചു. ചെയ്യൂർ മണ്ഡലം എം.എൽ.എ, ആർ.ടി അരസുവിനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന മൂന്നാമത്തെ ഡി.എം.കെ എം.എൽ.എയാണ് ആർടി അരസു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻപിൽ നിന്നും നയിച്ച എം എൽ എ ജെ അൻപഴകൻ നേരത്തെ രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു. ജൂൺ പത്തിനായിരുന്നു മരണം. വസന്തൻ കെ കാർത്തികേയൻ എന്ന മറ്റൊരു എം എൽ എ ചികിത്സയിലാണ്.

Local

പ്രളയത്തില്‍ കൃഷിനാശം സംഭവിച്ചവര്‍ക്ക് 39.5 ലക്ഷം രൂപ ലഭ്യമാക്കി

  • 27th June 2020
  • 0 Comments

കുന്ദമംഗലം: 2018 ലെ പ്രളയത്തില്‍ കൃഷിനാശം സംഭവിച്ച കുന്ദമംഗലം നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലുള്ള കര്‍ഷകര്‍ക്ക് 39.5 ലക്ഷം രൂപ നല്‍കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, മാവൂര്‍, പെരുവയല്‍, പെരുമണ്ണ ഗ്രാമപഞ്ചായത്തുകളിലെ 754 കര്‍ഷകര്‍ക്ക് 39,50,611 രൂപയാണ് അപേക്ഷകരുടെ ബേങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കിയത്. കുന്ദമംഗലത്ത് 163 കര്‍ഷകര്‍ക്ക് 5,57,901 രൂപയും, ചാത്തമംഗത്ത് 176 പേര്‍ക്ക് 16,87,518 രൂപയും, മാവൂരില്‍ 159 പേര്‍ക്ക് 5,56,942 രൂപയും, പെരുവയല്‍ 181 പേര്‍ക്ക് […]

Local

39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം പി ടി എ റഹീംഎം എൽ എ നിർവഹിച്ചു

  • 17th June 2020
  • 0 Comments

കുന്ദമംഗലം: ഗ്രാമ പഞ്ചായത്തിലെ വാർഡ് 11 ആം വാർഡിൽ അഡ്വ:പി ടി എ റഹീംഎം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ 39 ലക്ഷം രൂപ അനുവദിച്ച പാണ്ടിവയൽ – പെരുവഴിക്കടവ് റോഡിന്റെ നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവന്റെ അധ്യക്ഷതയിൽ പി ടി എ റഹീംഎം എൽ എ നിർവ്വഹിച്ചു . വാർഡ് മെമ്പർ എം എം സുധിഷ് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് മെമ്പർ എം സുഷമ, […]

National

ഡൽഹിയിൽ എം.എല്‍.എയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 17th June 2020
  • 0 Comments

ന്യൂദല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. സാഹചര്യം നില നിൽക്കെ ആം ആദ്മി പാര്‍ട്ടി കല്‍ക്കഞ്ചിലെ എം.എല്‍.എ അതിഷിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നാണ് കൊവിഡ് സ്ഥിരീകരണം. .അതിഷി കഴിഞ്ഞ കുറച്ചുദിവസമായി ഹോം ക്വാറന്റീനില്‍ കഴിയുകയായിരുന്നു ആം ആദ്മി പാര്‍ട്ടി.നേരത്തെ വക്താവ് അക്ഷയ് മറാത്തയ്ക്കും ഉപദേശകന്‍ അഭിനന്ദിത ദയാല്‍ മഥുറിനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

National

തമിഴ്നാട്ടിൽ എംഎൽഎയ്ക്ക് കോവിഡ്

  • 13th June 2020
  • 0 Comments

ചെന്നൈ: ശ്രീപെരുമ്പത്തൂർ എംഎൽഎയും അണ്ണാ ഡിഎംകെ നേതാവുമായ കെ പളനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ചെന്നൈയുടെ ചുമതലയുണ്ടായിരുന്ന ഡിഎംകെയുടെ സെക്രട്ടറിയും ചെപ്പോക്കിലെ ഡിഎംകെ എംഎൽഎയായിരുന്ന ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടാമത്തെ എം എൽ എ യ്ക്കും കോവിഡ് സ്ഥിരീകരിക്കുന്നത്.

Kerala

ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല ഭാഷയിൽ പ്രതികരിച്ചെന്ന കേസിൽ വി ഡി സതീശൻ എംഎൽഎക്കെതിരെ കേസെടുത്തു

  • 13th June 2020
  • 0 Comments

കൊച്ചി : വി ഡി സതീശൻ എംഎൽഎക്കെതിരെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ സ്ത്രീകളെ അസഭ്യം പറഞ്ഞതിന്‌ കേസെടുത്തു. പൊതുപ്രവർത്തകനുമായ അബ്ദുൾ സലാം, ഇവരുടെ ഭാര്യ,മാതാവ് എന്നിവരുടെ പരാതിയിലാണ് പറവൂർ പൊലീസ് കേസ്‌ എടുത്തിരിക്കുന്നത്‌. വി ഡി സതീശൻ മദ്യത്തിന് സെസ് ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ സതീശനിട്ട പോസ്റ്റിന് താഴെ പരാതിക്കാരനായ അബ്ദുൽ സലാം അഭിപ്രായം രേഖപ്പെടുത്തുകയും ഇതിനു മറുപടിയായി അശ്ലീല ഭാഷയിൽ എം എൽ എ മറുപടി നൽകി എന്നുമായിരുന്നു കേസ്. ആദ്യം വ്യാജ ഐഡി ഉപയോഗിച്ച് […]

Trending

ഓണ്‍ലൈന്‍ പഠനത്തിന് വായനശാലകളില്‍ സൗകര്യമേര്‍പ്പെടുത്തും പി.ടി.എ റഹീം എം.എല്‍.എ

കുന്ദമംഗലം : കോവിഡ് 19 പശ്ചാതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി വായനശാലകളുമായി സഹകരിച്ച് സൗകര്യമേര്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഇതിനായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കളരിക്കണ്ടി നവോദയ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.സി പ്രഭാകരന്‍ ഗ്രന്ഥശാല, ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ മണക്കടവ് ആത്മബോധോദയം വായനശാല എന്നിവിടങ്ങളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഉപകരണങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പെരുമണ്‍പുറ ഗ്രാമീണ വായനശാല, പെരുമണ്ണ ഗ്രാമീണ വായനശാല, മാവൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണിപറമ്പ ഗ്രാമീണ വായനശാല, പെരുവയല്‍ […]

Kerala Local News

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും

മകളുടെ കുടുക്ക പൊട്ടിച്ച പണവും തന്റെ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയാണ് അദ്ധ്യാപികയും മകളും കാശിക്കുടുക്കയിൽ ശേഖരിച്ച ചില്ലറത്തുട്ടുകളുടെ കെട്ടുമായി പി.ടി.എ.റഹീം എം.എൽ.എയെത്തേടി അനാർക്കലിയെത്തി. തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതിനു വേണ്ടി. ചാത്തമംഗലം ആർ.ഇ.സി ജി.വി.എച്ച്.എസ്.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് അനാർക്കലി. അമ്മയും ബന്ധുക്കളും ഏറെക്കാലമായി നൽകിവന്നിരുന്ന നാണയങ്ങൾ കാശിക്കുടുക്കയിൽ സംഭരിക്കുമ്പോൾ അവൾക്കുമുണ്ടായിരുന്നു അതുപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒട്ടേറെ സ്വപ്നങ്ങൾ. ഒരു ദുരന്തമുഖത്ത് നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അവൾ ചിന്തിച്ചത് ടി.വിയിൽ കണ്ട മുഖ്യമന്ത്രിയുടെ […]

Local

മലയോര ഹൈവേ; തലയാട് -കോടഞ്ചേരി റീച്ചില്‍ 48.75 കോടിയുടെ ഭരണാനുമതി

കൊടുവള്ളി മണ്ഡലത്തിൽ  ഹൈവേ കടന്നു പോകുന്ന തലയാട് -കോടഞ്ചേരി റീച്ചില്‍ തലയാട് പടിക്കല്‍ വയലില്‍ നിന്നും ആരംഭിച്ച് ദേശീയ പാത പെരുമ്പള്ളിയില്‍ എത്തിച്ചേരുന്ന 9.99 കിലോമീറ്റര്‍ ദൂരത്തിലുള്ള മലയോര ഹൈവേ പ്രവൃത്തിക്ക് 48.75 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എം.എല്‍.എ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി നിലവിലുള്ള റോഡ് 12 മീറ്റര്‍ വീതിയില്‍ ആധുനിക രീതിയിലുള്ള ബിഎംബിസി ടാറിംഗും മികച്ച രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും ഫുട്പാത്തുകള്‍ ടൈല്‍ വിരിച്ച് കൈവരിസ്ഥാപിക്കലും, പുതിയ കൾവര്‍ട്ടുകളും സ്ഥാപിക്കും. നിലവിലുള്ള […]

Local

മാവൂര്‍ പൈപ്പ് ലൈന്‍ റോഡിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂര്‍ ഗ്രാമപഞ്ചായത്തിലെ തെങ്ങിലക്കടവ് പൈപ്പ് ലൈന്‍ റോഡ് റിപ്പയര്‍ പ്രവൃത്തികള്‍ക്ക് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെയോ പൊതുമരാമത്ത് വകുപ്പിന്റെയോ കൈവശത്തിലുള്ള റോഡ് അല്ലാത്തതിനാല്‍ വളരെക്കാലം റിപ്പയര്‍ പ്രവൃത്തികള്‍ നടത്താന്‍ സാധിക്കാതെ കിടന്നിരുന്ന ഈ റോഡില്‍ ഇടക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് കുറച്ചുഭാഗത്ത് റിപ്പയര്‍ പ്രവൃത്തികള്‍ നടത്തിയിരുന്നു. കേരള വാട്ടര്‍ അതോറിറ്റി കൈവശത്തിലുള്ള ഈ റോഡ് തകര്‍ന്നുകിടന്നതുമൂലം നാട്ടുകാര്‍ ഏറെ ക്ലേശം അനുഭവിച്ചിരുന്നു. സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടര്‍ […]

error: Protected Content !!