Kerala News

കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡിഎംകെ പങ്കെടുക്കും; എം കെ സ്റ്റാലിൻ

  • 6th February 2024
  • 0 Comments

കേരളം കേന്ദ്രത്തിനെതിരെ പ്രഖ്യാപിച്ച ഡൽഹി സമരത്തിൽ ഡി എം കെ പങ്കെടുക്കുമെന്ന് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഈ മാസം എട്ടാം തീയതി ഡൽഹിയിൽ സംഘടിപ്പിക്കുന്ന പ്രതിഷേധത്തിൽ ഡിഎംകെ പങ്കെടുക്കുമെന്ന് പിണറായി വിജയന് അയച്ച കത്തിൽ സ്റ്റാലിൻ അറിയിച്ചു.‘സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ഫാസിസ്റ്റ് ബിജെപിക്ക്‌ ഒരിക്കലും കഴിയില്ല. ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കും! അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു’വെന്ന് കത്തിൽ പറയുന്നു. എം കെ സ്റ്റാലിന്റെ […]

National News

ഭരണപരാജയം മറയ്ക്കാൻ മതത്തെ ഉപയോഗിക്കുന്നു; ബിജെപിക്കെതിരെ വിമർശനവുമായി എം.കെ സ്റ്റാലിൻ

  • 4th September 2023
  • 0 Comments

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ പുറത്തിറക്കിയ ബിജെപിയ്ക്ക് എതിരായ പ്രഭാഷണ പരമ്പരയിലാണ് സ്റ്റാലിൻ വിമർശനമുന്നയിച്ചത് . ഭരണപരാജയം മറയ്ക്കാൻ ബിജെപി മതത്തെ ഉപയോഗിക്കുന്നു. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഒന്നും പാലിച്ചില്ല. മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം.2002 ൽ ഗുജറാത്തിൽ ആരംഭിച്ചത് 2023 ൽ മണിപ്പൂരിലും തുടരുന്നു. ഇപ്പോൾ ഇത് തടഞ്ഞില്ലെങ്കിൽ ഇന്ത്യയെ രക്ഷിക്കാനാകില്ല. സ്റ്റാലിൻ പറഞ്ഞു. അതേസമയം സനാതന ധർമ്മത്തിനെതിരായ വിമർശനം ഇനിയും തുടരുമെന്ന് തമിഴ്നാട് കായികമന്ത്രി […]

National News

എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്; മണിപ്പൂരിലെ കായിക താരങ്ങളെ പരിശീലനത്തിനായി തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് സ്റ്റാലിൻ

  • 23rd July 2023
  • 0 Comments

വർഗീയ കലാപത്തിൽ കത്തിയമരുന്ന മണിപ്പൂരിൽ നിന്നുള്ള കായിക താരങ്ങളെ തമിഴ് നാട്ടിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണിപ്പൂരിലെ അത്‌ലറ്റുകൾക്ക് പരിശീലിക്കാൻ തമിഴ്‌നാട്ടിൽ സൗകര്യമൊരുക്കണമെന്ന് മകനും യുവജനക്ഷേമ കായിക വികസന മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മണിപ്പൂരിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ ഖേലോ ഇന്ത്യ, ഏഷ്യൻ ഗെയിംസ് തുടങ്ങിയ കായിക മത്സരങ്ങൾക്ക് തയ്യാറെടുക്കാൻ താരങ്ങൾക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു. താരങ്ങൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങൾ ഉദയനിധി ഉറപ്പുനൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു. […]

National News

എം കെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി നിക്ഷേപമെന്ന് ആരോപണം; പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ G സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന

  • 24th April 2023
  • 0 Comments

തമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ കുടുംബത്തിന് ബിനാമി ഇടപാടുണ്ടെന്ന ആരോപണത്തിൽ പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ G സ്ക്വയറിൽ ആദായ നികുതി വകുപ്പ് പരിശോധന. ചെന്നൈയും കോയമ്പത്തൂരുമടക്കം അമ്പതോളം ഇടങ്ങളിലാണ് പരിശോധന. സ്റ്റാലിന്റെ വിശ്വസ്തനും ഡിഎംകെ പക്ഷത്തെ പ്രമുഖനായ എംഎൽഎയുമായ എം.കെ.മോഹന്റെ വീട്ടിലും ആദ്യ നികുതി വകുപ്പ് പരിശോധന നടത്തുന്നുണ്ട്. റെയ്ഡിനെതിരെ മോഹൻറെ വീടിന് മുന്നിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ റോഡുപരോധിക്കുന്നു. ഇത് കൂടാതെ സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്ററുടെ വീട്ടിലും റെയ്ഡ് നടക്കുന്നു. കഴിഞ്ഞ […]

National News

ജന്‍മദിനം ആഘോഷമാക്കി പാര്‍ട്ടിയുടെ പ്രതിച്ഛായ മോശമാക്കരുതെന്ന് സ്റ്റാലിന്‍;ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണം

  • 28th February 2023
  • 0 Comments

തന്റെ 70-ാം ജന്മദിനത്തില്‍ അനാവശ്യ ആഘോഷങ്ങള്‍ പാടില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.ആഘോഷങ്ങള്‍ക്ക് പകരം പാവപ്പെട്ടവരെ സഹായിക്കണമെന്നും സാമ്പത്തിക സഹായം ആവശ്യമുള്ള മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരെ സഹായിക്കണമെന്നും സ്റ്റാലിന്‍ പ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. തന്‍റെ ജന്മദിനം ഏകോപനം സൃഷ്ടിക്കാനുള്ള അവസരമായിരിക്കണമെന്നും ജന്മദിന പരിപാടികളുടെ പേരിൽ ഫ്ലെക്സ് ബാനറുകളും ആഡംബര ചടങ്ങുകളും ഉപയോഗിക്കുന്നത് താൻ എപ്പോഴും നിരുത്സാഹപ്പെടുത്താറുണ്ടെന്നും സ്റ്റാലിൻ കത്തിൽ ഊന്നിപ്പറഞ്ഞു.ബുധനാഴ്ചയാണ് എംകെ സ്റ്റാലിന്റെ ജന്മദിനം. സംസ്ഥാനമൊട്ടാകെ ആഘോഷങ്ങള്‍ നടത്താനാണ് ഡിഎംകെ ഒരുങ്ങുന്നത്. ആഘോഷപരിപാടിയില്‍ പാര്‍ട്ടി പതാക […]

National News

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ;നിയമം മതേതരത്വത്തിന് എതിര്, തമിഴ് വിരുദ്ധം

  • 30th November 2022
  • 0 Comments

പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഡി എം കെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.ഡിഎംകെ ജനറല്‍ സെക്രട്ടറി ആര്‍ ഭാരതിയാണ് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അധിക സത്യവാങ്മൂലം ഫയല്‍ ചെയ്തത്. മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നല്‍കുന്ന നിയമം മതേതരത്വത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണ്. നിയമത്തില്‍ തമിഴ് അഭയാര്‍ഥികളെ കൊണ്ട് വരാത്തത് കൊണ്ടുതന്നെ നിയമം തമിഴര്‍ക്ക് എതിരാണെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ ഡിഎംകെ ആരോപിച്ചിട്ടുണ്ട്.തമിഴ്നാട്ടില്‍ കഴിയുന്ന ശ്രീലങ്കയില്‍ നിന്നെത്തിയ നിരവധി തമിഴ് അഭയാര്‍ത്ഥികള്‍ക്ക് […]

Kerala News

പാർട്ടി കോൺഗ്രസ് വേദിയിലെത്തി കെ വി തോമസ് ,സ്റ്റാലിന് കൈയ്യടികളോടെ ആവേശ സ്വീകരണം സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി

  • 9th April 2022
  • 0 Comments

സി പി ഐ എം പാർട്ടി കോൺഗ്രസ് സെമിനാറിന് തുടക്കമായി.മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.വി തോമസ് സി.പി.ഐ.എം പാർട്ടി കോൺ​ഗ്രസ് സെമിനാർ വേദിയിലെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ എന്നിവർ വേദിയിലുണ്ട്. ഹൈക്കമാൻഡ് രണ്ട് തവണ സെമിനാറിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടിട്ടും കെ.വി. തോമസ് അത് നിരസിക്കുകയായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ എന്നിവര്‍ക്ക് ഒപ്പമാണ് കെ വി തോമസ് വേദി പങ്കിടുന്നത്. […]

Kerala News

യു എ ഇ സന്ദര്‍ശനവേളയില്‍ സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ചു; യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍

  • 30th March 2022
  • 0 Comments

യു എ ഇ സന്ദര്‍ശനവേളയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വില 17 കോടിയെന്ന് പ്രചരിപ്പിച്ച യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ച സേലം വെസ്റ്റ് ജില്ലാ സെക്രട്ടറിയായ എടപ്പാടി സ്വദേശി അരുള്‍ പ്രസാദാണ് പിടിയിലായത്. ധനമന്ത്രി പളനിവേല്‍ ത്യാഗരാജനില്‍നിന്ന് ലഭിച്ച വിവരമെന്ന പേരിലാണ് സ്റ്റാലിന്‍ ധരിച്ച ജാക്കറ്റിന്റെ വിലയെക്കുറിച്ചുള്ള സന്ദേശം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജാക്കറ്റ് ധരിച്ചുകൊണ്ടുള്ള സ്റ്റാലിന്റെ ചിത്രം സഹിതമായിരുന്നു ഇയാളുടെ പ്രചാരണം. സംഭവത്തില്‍ കേസെടുത്ത പോലീസ് എടപ്പാടിയില്‍നിന്ന്ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ നടത്തുന്ന […]

National News

ഉങ്കളില്‍ ഒരുവന്‍; എംകെ സ്റ്റാലിന്റെ ആത്മകഥ ഫെബ്രുവരി 28 ന് ചെന്നൈയില്‍ പ്രകാശനം ചെയ്യും

  • 26th February 2022
  • 0 Comments

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആത്മകഥ ‘ഉങ്കളില്‍ ഒരുവന്‍’ ഒന്നാം ഭാഗം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഫെബ്രുവരി 28 ന് പ്രകാശനംചെയ്യും. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മു കശ്മീര് മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള, ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി പ്രസാദ് യാദവ്, ഡിഎംകെ വനിതാ സെക്രട്ടറിയും എംപിയുമായി കനിമൊഴി, കവി വൈരമുത്തു, നടന്‍ സത്യരാജ് എന്നിവര്‍ പങ്കെടുത്ത് സംസാരിക്കും. ആത്മകഥയുടെ ആദ്യഭാഗത്ത് അറുപത്തിയെട്ടിലെത്തി നില്‍ക്കുന്ന സ്റ്റാലിന്റെ 23 വയസ്സുവരെയുള്ള […]

National News

‘എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു’തമിഴ്‌നാടിനെ പരാമര്‍ശിച്ച് കേന്ദ്രത്തിന് വിമര്‍ശനം രാഹുലിന് നന്ദിയറിയിച്ച് എം.കെ സ്റ്റാലിന്‍

  • 3rd February 2022
  • 0 Comments

പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ചും തമിഴ്‌നാടിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശനത്തിന് നന്ദി രേഖപ്പെടുത്തിയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍.‘ഇന്ത്യന്‍ ഭരണഘടനയുടെ ആശയങ്ങളെ ഊന്നിപറഞ്ഞുകൊണ്ട് പാര്‍ലമെന്റിലെ നിങ്ങളുടെ ഉജ്ജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ ഞാന്‍ നന്ദി പറയുന്നു. ആത്മാഭിമാനമുള്ള സവിശേഷമായ സാംസ്‌കാരിക രാഷ്ട്രീയ വേരുകളില്‍ അധിഷ്ഠിതമായ തമിഴരുടെ ദീര്‍ഘകാല വാദങ്ങള്‍ നിങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചു’ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.എല്ലാ തമിഴര്‍ക്കും വേണ്ടി രാഹുലിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു എം.കെ സ്റ്റാലിന്റെ ട്വീറ്റ്.ഇന്നലെ, ലോക്സഭയില്‍ […]

error: Protected Content !!