Kerala News

പ്രസംഗം കേട്ടത് കൊണ്ട് തന്റെ രാഷ്ട്രീയ നിലപാട് മാറില്ല; എം കെ സാനു

  • 25th April 2023
  • 0 Comments

രാഷ്ട്രീയ താല്പര്യത്തിലല്ല താൻ യുവം പരിപാടിയിൽ പങ്കെടുത്തതെന്നും സദസിന്റെ കൂട്ടത്തിലിരുന്ന് ഒരു പ്രസംഗം കേൾക്കുക മാത്രമാണ് ചെയ്തതെന്നും പ്രൊഫ എം കെ സാനു. ബി ജെ പിയുടെ പരിപാടിയിൽ പങ്കെടുത്തതിന് വിശദീകരണം നല്കുകയായിരുന്നു എം കെ സാനു. യുവം പരിപാടിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു സുഹൃത്ത് വിളിച്ചത് കൊണ്ടാണ് പ്രസംഗം കേൾക്കാൻ പോയത്.ഒരു പ്രസംഗം കേട്ടതുകൊണ്ടോ പുസ്തകം വായിച്ചതുകൊണ്ടോ തന്റെ രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kerala News

പ്രഫ. എം. കെ. സാനുവിന് ബാലാമണിയമ്മ പുരസ്‌കാരം

  • 28th February 2022
  • 0 Comments

അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ഈ വര്‍ഷത്തെ ബാലാമണിയമ്മ പുരസ്‌കാരം മലയാളസാഹിത്യത്തിലെ സമഗ്ര സംഭാവനനക്ക് പ്രഫ. എം. കെ. സാനുവിന് ലഭിച്ചു . സി. രാധാകൃഷ്ണന്‍, കെ. എല്‍. മോഹനവര്‍മ്മ, പ്രഫ. എം. തോമസ് മാത്യു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാരജേതാവിനെ തെരെഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ഏപ്രില്‍ 6ന് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ വച്ച് പുരസ്‌കാരസമര്‍പ്പണം നടക്കും. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ് മുതലായവ […]

error: Protected Content !!