Kerala News

അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിൽ;പരസ്യ പ്രതികരണം ഗുണം ചെയ്യില്ലെന്ന് കെ സി

  • 4th March 2023
  • 0 Comments

കഴിഞ്ഞ ദിവസം എം.കെ.രാഘവൻ എംപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍.അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണുഗോപാല്‍ ആലപ്പുഴയില്‍ കൂട്ടിച്ചേര്‍ത്തു.പരസ്യ പ്രതികരണം ഗുണംചെയ്യില്ലെന്നും കെ.സി.വേണുഗോപാല്‍ ആലപ്പുഴയില്‍ പറഞ്ഞു. വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്നും ഉന്നയിക്കുന്നത് പുറത്താവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഞങ്ങളുടെ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഉണ്ടാകും. ഇല്ലെന്ന് പറയുന്നില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളൊക്കെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് രമ്യമായി പരിഹരിക്കുന്ന […]

Kerala News

സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം’; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എം.കെ രാഘവന്‍, റിപ്പോര്‍ട്ട് തേടി കെപിസിസി

  • 3rd March 2023
  • 0 Comments

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച എംകെ രാഘവന്‍റെ പ്രസംഗത്തില്‍ ഉടൻ റിപ്പോർട്ട് നൽകാൻ കോഴിക്കോട് ഡിസിസി പ്രസിഡണ്ടിന് കെപിസിസി അധ്യക്ഷന്‍ നിർദ്ദേശം നല്‍കി.വിമര്‍ശനവും വിയോജിപ്പും പറ്റാത്ത സ്ഥിതിയിലേക്ക് കോണ്‍ഗ്രസ് പാര്‍ട്ടി മാറിയെന്നാണ് വിമര്‍ശനം. സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും എം കെ രാഘവന്‍ കുറ്റപ്പെടുത്തി.‘രാജാവ് നഗ്നനാണെന്ന് പറയാന്‍ ആരും തയ്യാറല്ല. സ്ഥാനങ്ങള്‍ വേണമെങ്കില്‍ മിണ്ടാതിരിക്കണം. അത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. സ്ഥാനവും മാനവും വേണമെങ്കില്‍ ഒന്നും മിണ്ടാതിരിക്കുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ അവസ്ഥ. അതില്‍ വലിയ ദുഃഖമുണ്ട് എന്നായിരുന്നു […]

Kerala News

തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണെന്ന് എം കെ രാഘവൻ;പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശം വോട്ടെടുപ്പ് പുരോഗമിക്കുന്നു

  • 17th October 2022
  • 0 Comments

കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പദവിയിലിരുന്ന് പക്ഷം പിടിച്ചവരുടെത് തെറ്റായ സന്ദേശമെന്ന് എം കെ രാഘവന്‍ എംപി. തരൂര്‍ ട്രെയിനിയാണെന്ന കെ സുധാകരന്റെ പരാമര്‍ശത്തെയും രാഘവന്‍ വിമര്‍ശിച്ചു. തരൂര്‍ ട്രെയിനിയല്ല, ട്രെയിനറാണ്. അന്താരാഷ്ട്രതലത്തില്‍ അറിയപ്പെടുന്ന വ്യക്തിയാണ്. ചേറ്റൂര്‍ ശങ്കരന്‍നായര്‍ക്ക് ശേഷം കേരളത്തിന് കിട്ടുന്ന അവസരമാണിത്. കേരളത്തിലെ വോട്ട് തരൂരിന് അനുകൂലമായിരുക്കുമെന്നും എം കെ രാഘവന്‍ പറഞ്ഞു. അതേസമയം എഐസിസിയിലും, പിസിസികളിലുമായി സജ്ജീകരിച്ചിട്ടുള്ള 67 ബൂത്തുകളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രാവിലെ പത്തിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് നാല് വരെ നീണ്ടുനിൽക്കും. […]

Kerala News

കോഴിക്കോടും പോസ്റ്ററുകള്‍; എംകെ രാഘവന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ ആഹ്വാനം

  • 26th August 2021
  • 0 Comments

ഡിസിസി അധ്യക്ഷ പട്ടിക വിവാദത്തില്‍ കോഴിക്കോടും പ്രതിഷേധവുമായി പ്രവര്‍ത്തകര്‍. എം.കെ രാഘവന്‍ എംപിക്കും, കെ. പ്രവീണ്‍കുമാറിനുമെതിരെ കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിലാണ് പോസ്റ്റര്‍ പതിച്ച് പ്രതിഷേധം അറിയിച്ചത്. കെ. പ്രവീണ്‍ കുമാറിനെ ഡിസിസി പ്രസിഡന്റ് ആക്കാനുള്ള നീക്കത്തിനെതിരെയാണ് സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. അഴിമതി വീരനെയല്ല സത്യസന്ധനായ പ്രസിഡന്റിനെയാണ് കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടതെന്നും, എം.കെ രാഘവന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന് കോണ്‍ഗ്രസിനെ രക്ഷിക്കണമെന്നും പോസ്റ്ററില്‍ പറയുന്നു.

Kerala News

കുന്ദമംഗലത്ത് യു.ഡി.എഫ് അനുകൂല ട്രെൻഡ്; അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി

  • 7th April 2021
  • 0 Comments

കോഴിക്കോട് ജില്ലയില്‍ ഇത്തവണ അഞ്ച് മുതൽ എട്ട് സീറ്റ് വരെ യുഡിഎഫിന് കിട്ടുമെന്ന് എം.കെ രാഘവൻ എം.പി. കുന്ദമംഗലത്ത് വ്യാപകമായി യു.ഡി.എഫ് അനുകൂല ട്രെന്‍ഡാണ്.ജനങ്ങൾ മാറി ചിന്തിക്കുന്നു എന്നതിന്റെ തെളിവാണ് ഈ കനത്ത പോളിംഗ്. ഇവിടെ അപ്രതീക്ഷിത ജയമുണ്ടാകുമെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് കുന്ദമംഗലത്താണ്. ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 81.55 ആണ് ഇവിടുത്തെ പോളിങ്. ആകെ 2,31,284 വോട്ടുകളാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 1,46,783 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. വടകരയില്‍ […]

News

സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കള്‍ പങ്കാളികളാകണം: എം.കെ.രാഘവന്‍ എം.പി

  • 11th November 2019
  • 0 Comments

മാറിയ കാലഘട്ടത്തില്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമൂഹ്യ മുന്നേറ്റത്തില്‍ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് എം.കെ രാഘവന്‍ എം.പി അഭിപ്രായപ്പെട്ടു. നെഹ്‌റു കേന്ദ്ര കോഴിക്കോട് ഈസ്റ്റ്ഹില്‍ യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച ത്രിദിന നേത്യത്വ പരിശീലന ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.പി. ഗ്രാമീണ മേഖലയില്‍ വികസന രംഗത്തും ക്ഷേമ രംഗത്തും യുവാക്കളുടെ കൂട്ടായ്മകള്‍ വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയും. കലാസാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ വളര്‍ത്തിയെടുക്കാന്‍ നെഹ്‌റു യുവകേന്ദ്ര ചെയ്യുന്ന ശ്രമങ്ങള്‍ മഹത്തരമാണെന്ന്  എം.പി അഭിപ്രായപ്പട്ടു. നെഹ്‌റു യുവകേന്ദ്ര ജില്ല […]

Kerala

കണ്ണൂരിലെ അഗ്രീന്‍കോ അഴിമതി; എം.കെ രാഘവന്‍ മൂന്നാം പ്രതിയായി വിജിലന്‍സ് കേസ്

കണ്ണൂര്‍: കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ കോ.ഓപ്. സൊസൈറ്റിയില്‍ 77കോടി രൂപയുടെ അഴിമതി നടത്തിയെന്ന് കേസില്‍ എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരേ വിജിലന്‍സ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ അഗ്രീന്‍കോ എന്ന സ്ഥാപനം തുടങ്ങിയ ശേഷം സര്‍ക്കാരില്‍നിന്നും മറ്റും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. സഹകരണ വകുപ്പ് വിജിലന്‍സ് ഡിവൈ.എസ്.പി. മാത്യുരാജ് കള്ളിക്കാടന്‍ കണ്ടെത്തിയ ക്രമക്കേടുകളെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി […]

Local

പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തു

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പെരുവയല്‍ കൊണാറമ്പില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം എം.കെ.രാഘവന്‍ എം.പി നിര്‍വ്വഹിച്ചു. ദിവസവും നൂറ്റി അമ്പതോളം രോഗികള്‍ ആശ്രയിക്കുന്ന പി.എച്ച്.സിക്ക് വിപുലമായ സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. ടോയ്‌ലറ്റ് സമുച്ചയവും പി.എച്ച്.സി കെട്ടിടത്തോട് അനുബന്ധിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. 8 ജിവനക്കാരും 10 ഫീല്‍ഡ് ജീവനക്കാരുമുണ്ട്. 2014 ഫെബ്രുവരിയിലാണ് താല്‍ക്കാലിക കെട്ടിടത്തില്‍ പി.എച്ച്.സി പ്രവര്‍ത്തനമാരംഭിച്ചത്. പുതിയ ലാബ് നിര്‍മ്മിക്കുന്നതിന് 6 ലക്ഷം അനുവദിച്ചതായി എം.പി യോഗത്തില്‍ പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വൈ.വി.ശാന്ത അദ്ധ്യക്ഷത […]

Local

പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഉദ്ഘാടനം 4 ന്

പെരുവയല്‍; പെരുവയല്‍ ഗ്രാമപഞ്ചായത്തിന് സ്വന്തമായി പ്രാഥമികാരോഗ്യകേന്ദ്ര കെട്ടിടം ഒരുങ്ങുന്നു. കെട്ടിടത്തിന്റെ ഉദ്ഘാടനം എം കെ രാഘവന്‍ എം പി ഒക്ടോബര്‍ നാലിന് മൂന്ന് മണിക്ക് നിര്‍വ്വഹിക്കും. കല്ലേരി കൊണാറമ്പിലാണ് പഞ്ചായത്തിന്റെ ആരോഗ്യമേഖലയില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കി കെട്ടിടം തയ്യാറാക്കിയത്. സര്‍ക്കാരിന്റെ അനുമതിയോടു കൂടിയാണ് വ്യവസായ എസ്‌റ്റേറ്റ് കെട്ടിടമായിരുന്ന ഇവിടം 25 ലക്ഷം രൂപ ചെലവഴിച്ച് പ്രാഥികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടമാക്കി മാറ്റിയത്. ഒ പി, വെയിറ്റിംഗ് ഏരിയ, ഡോക്ടേര്‍സ് റൂം, ഫാര്‍മസി, പാലിയേറ്റീവ് കെയര്‍ റൂം, ഓഫീസ് റൂം എന്നിങ്ങനെ 10 […]

error: Protected Content !!