Kerala News

ലിംഗ സമത്വത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് മുനീർ ;സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടന

  • 1st August 2022
  • 0 Comments

ഇന്നലെ എം എസ് എഫ് വേദിയിൽ ലിംഗസമത്വ യൂണിഫോമിനെതിരെ സംസാരിച്ച സംഭവത്തിൽ പ്രതികരണവുമായി എംകെ മുനീർ.തന്‍റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു വെന്ന് മുനീർ പറഞ്ഞു. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നാണ് പറഞ്ഞത് എന്നും സ്ത്രീകളെ നിരാകരിക്കുന്നതാണ് സിപിഐഎമ്മിന്റെ ഘടനയെന്നും മുനീര്‍ പറഞ്ഞു.എം എം മണിയുടെയും വിജയ രാഘവന്റെയും പ്രതികരണങ്ങള്‍ ശരിക്കും സമത്വം എന്ന കാര്യത്തില്‍ അവര്‍ വിശ്വസിക്കുന്നതിന് തെളിവാണോയെന്നും മുനീര്‍ ചോദിച്ചു. ആണ്‍വേഷം പെണ്ണിടുന്നത് ലിംഗസമത്വം ആകുന്നത് എങ്ങനെ എന്ന ചോദ്യമാണ് താന്‍ ഉന്നയിച്ചതെന്നും മുനീര്‍ വ്യക്തമാക്കി. സിപിഐഎം […]

Kerala News

കെ.എന്‍.എ ഖാദര്‍ ആര്‍എസ്എസ് പരിപാടിയില്‍;പങ്കെടുത്തത് പാർട്ടി നയത്തിന് എതിര്,വിശദീകരണം തേടും,പാർട്ടി ചർച്ച ചെയ്യും.

  • 22nd June 2022
  • 0 Comments

മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ കെ.എൻ.എ ഖാദർ RSS പരിപാടിയിൽ പങ്കെടുത്ത സംഭവം പാർട്ടി നയത്തിന് എതിരാണെന്ന് എംകെ മുനീർ. ഉന്നതാധികാര സമിതിയുടെ അനുമതിയില്ലാതെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്.സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് പാർട്ടി ചർച്ച ചെയ്യും. കെഎൻഎ ഖാദറിന്‍റെ വിശദീകരണം കൂടി കേൾക്കണം. ഇക്കാര്യം പാർട്ടി ഗൗരവത്തോടെ ചർച്ച ചെയ്യും. കോഴിക്കോട് ചാലപ്പുറത്ത് കേസരി ‍ മാധ്യമ പഠന കേന്ദ്ര ക്യാമ്പസില്‍ കേസരി മന്ദിരത്തില്‍ സ്നേഹബോധി ഉദ്ഘാടനത്തിലും സാംസ്കാരിക സമ്മേളനത്തിലുമാണ് ഖാദര്‍ പങ്കെടുത്തത്. മന്ദിരത്തിലെ […]

Kerala News

ലീഗ് ഓടിളക്കിയല്ല നിയമസഭയില്‍ വന്നത്; പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട; അത് വീട്ടില്‍ വെച്ചാല്‍ മതി വിമർശിച്ച് മുനീർ

  • 11th December 2021
  • 0 Comments

വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീ​ഗ് നേതാവ് എം കെ മുനീർ. മുസ്ലീംലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഒരു സമുദായം മാത്രം ഒന്നും ചെയ്യാൻ പാടില്ല എന്ന് പറയുന്നത് ശരിയല്ല.മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതിയെന്നും മുനീര്‍ പറഞ്ഞു.‘ഇ എം എസിൻ്റെ മന്ത്രിസഭയിലുണ്ടായിരുന്ന പാർട്ടിയാണ് മുസ്ലീം ലീ​ഗ്. ഇത് രാഷ്ട്രീയ പാർട്ടിയാണോ എന്ന് ചോദിക്കുന്ന […]

Kerala News

മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു;മുനീര്‍ ഉപനേതാവ്

കേരള നിയമസഭയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതാവായി പികെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു.ഉപനേതാവായി എംകെ മുനീറിനേയും തെരഞ്ഞെടുത്തു.സെക്രട്ടറിയായി കെപിഎ മജീദ്, വിപ്പ് പികെ ബഷീര്‍, ട്രഷറലര്‍ എന്‍എ നെല്ലിക്കുന്ന് എന്നിങ്ങനെയാണ് മറ്റ് ഭാരവാഹികള്‍. മലപ്പുറത്ത് നിന്നുള്ള ലോക്സഭാംഗമായിരുന്ന കുഞ്ഞാലികുട്ടി ഇദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് മത്സരിച്ച് ജയിച്ചത്.ഇന്ന് ചേർന്ന മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗമാണ് കുഞ്ഞാലിക്കുട്ടിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎ് തോല്‍വിയില്‍ ആത്മപരിശോധന നടത്തി ശക്തമായി മുന്നോട്ട് പോകുമെന്ന് […]

Kerala News

ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട ഗതി കേട് വന്നാൽ അന്ന് ഈ പ്രസ്ഥാനം പിരിച്ചുവിടും; എം.കെ.മുനീർ

  • 28th February 2021
  • 0 Comments

മുസ്ലിം ലീഗിനെ മുന്നണിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ശോഭാ സുരേന്ദ്രന്റെ അഭിപ്രായപ്രകടനത്തിന് പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ രംഗത്ത് ശോഭയുടെ പ്രസ്താവന ഒരു രാഷ്ട്രീയ ഫലിതമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന് എം.കെ.മുനീര്‍ പറഞ്ഞു. ഇന്ത്യയുടെ മഹത്തായ ഭരണഘടന അതിന്റെ സെക്കുലര്‍ മൂല്യങ്ങളോടെ ഇവിടെ നില നില്‍ക്കണമെന്ന് ദൃഢ നിശ്ചയം ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയ്ക്ക്, ഭരണഘടനയേയും ജനാധിപത്യത്തെയും സെക്കുലര്‍ സ്വഭാവത്തെയും ശത്രു പക്ഷത്ത് നിറുത്തിയ ബിജെപിയെ പോലുള്ള ഫാഷിസ്റ്റ് കക്ഷിയോട് ഏതെങ്കിലും കാലത്ത് കൂട്ടു കക്ഷിയായി മാറേണ്ട […]

Kerala News

“ആര്‍എസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ല”എം.കെ മുനീര്‍

  • 22nd January 2021
  • 0 Comments

“ആര്‍എസ്എസിനെ പേടിച്ച് ഇന്നേ വരെ ഒരു മാളത്തിലും ഒളിച്ചിട്ടില്ലെന്ന് എം.കെ മുനീര്‍. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാവില്ല. പകല്‍ ആര്‍എസ്എസുമായി തല്ല് കൂടി, രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം.കോണ്‍ഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് പാര്‍ട്ടിയേ രാജ്യത്തുള്ളു. അത് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ബിജെപിയുമാണ്. എന്നിട്ട് ജനങ്ങളോട് ഒന്നുകില്‍ സിപിഎം ആകുക അല്ലെങ്കില്‍ ബിജെപിയാവുക എന്നു പറയും. ആ തിയറി ഇവിടെ നടക്കാന്‍ പോകുന്നില്ല. അങ്ങനെ ഒറ്റശ്വാസത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാകില്ല” മുനീർ പറഞ്ഞു. […]

ഭൂമി ഇടപാടില്‍ ഷാജിക്കൊപ്പം മുനീറിനും പങ്കുണ്ടെന്ന പരാതിയുമായി ഐ.എന്‍.എല്‍ നേതാവ്

  • 16th November 2020
  • 0 Comments

മുസ്‌ലിം ലീഗ് എം.എല്‍.എമാരായ എം.കെ. മുനീറിനും കെ.എം. ഷാജിക്കുമെതിരെ പരാതിയുമായി ഐ.എന്‍.എല്‍ നേതാവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനാണ് പരാതി നല്‍കിയത്. കോഴിക്കോട് മാലൂര്‍കുന്നില്‍ ഒരുകോടിയിലധികം രൂപക്ക് സ്ഥലം വാങ്ങിയതില്‍ മുനീറിനും പങ്കുണ്ടെന്നാണ് എന്‍.കെ അബ്ദുല്‍ അസീസ് പരാതിയില്‍ പറയുന്നത്. വേങ്ങേരിയിലെ വിവാദമായ വീടിരിക്കുന്ന സ്ഥലം ഷാജിയും മുനീറും ചേര്‍ന്നാണ് വാങ്ങിയതെന്നും 1.02 കോടി രൂപക്ക് വാങ്ങിയ വസ്തുവിന് 37 ലക്ഷം രൂപ മാത്രമാണ് ആധാരത്തില്‍ കാണിച്ചതെന്നുമാണ് പരാതിയില്‍ പറയുന്നത്. കച്ചവടത്തിലൂടെ ഇരുവരും കള്ളപ്പണം വെളുപ്പിച്ചതായും പരാതിയില്‍ പരാമര്‍ശമുണ്ട്. രജിസ്‌ട്രേഷന്‍ […]

News

ദളിത് സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത അവസ്ഥ: എം കെ മുനീര്‍

  • 12th December 2019
  • 0 Comments

രാജ്യത്ത് നരേന്ദ്രമോഡിയും സംസ്ഥാനത്ത് പിണറായി വിജയനും ഭരണം നടത്തിക്കൊണ്ടുപോകുന്ന ഈ സാഹചര്യത്തില്‍ ‘ സമൂഹത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ദളിത് സമൂഹം എത്തിയിരിക്കുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. വാളയാര്‍ പെണ്‍കുട്ടികളുടെ കൊലപാതകം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ സംസ്ഥാന ദളിത് ലീഗ് കമ്മിറ്റി നടത്തിയ ധര്‍ണാ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാളയാര്‍ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ രണ്ടുതരം മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഒന്നാം തവണ കുറ്റസമ്മതം നടത്തുകയും വിഷയത്തില്‍ ദുരൂഹതയുണ്ടെന്നും അതു […]

News

നീതിനിഷേധത്തിനെതിരെയുള്ള പോരാട്ടത്തില്‍ യൂത്ത് ലീഗിന്റെ ഇടപെടല്‍ മാതൃകാപരം; എംകെ മുനീര്‍

  • 18th November 2019
  • 0 Comments

കെട്ടാങ്ങല്‍: നീതി നിഷേധത്തിനെതിരെയും ഭരണകൂടത്തിന്റെ സ്വേഛാധിപത്യത്തിനെതിരെയും യൂത്ത് ലീഗ് നടത്തുന്ന ഇടപെടല്‍ മാതൃകാപരമാണെന്ന് നിയമസഭ പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ.മുനീര്‍ പറഞ്ഞു. അനിവാര്യ ഘട്ടത്തില്‍ പോലും പ്രതികരിക്കാന്‍ കഴിയാതെ പ്രഗല്‍ഭ യുവജന സംഘടനകള്‍ ഭരണ വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരായി അധപതിച്ചിരിക്കയാണെന്ന് അദ്ദേഹം പരിഹസിച്ചു. കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ യൂത്ത് മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് എം.ബാബുമോന്‍ അധ്യക്ഷത വഹിച്ചു.ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമന്‍ ,ജില്ലാ […]

error: Protected Content !!