കോഴിക്കോടിൻ്റെ സമഗ്രവികസനത്തിന് ‘മിഷന്‍ കോഴിക്കോട്’
പദ്ധതി രൂപരേഖ മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു കോഴിക്കോട് ജില്ലയുടെ സർവതോമുഖവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിടുന്ന ‘മിഷന്‍ കോഴിക്കോട്’ പദ്ധതി രൂപരേഖ തൊഴില്‍ വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു. ജില്ലയിലെ പ്രധാനമേഖലകളെല്ലാം സ്പര്‍ശിച്ചുകൊണ്ടുംനവകേരള മിഷന്റെ ഭാഗമായ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ദൗത്യങ്ങള്‍ക്ക് ഊന്നൽ നൽകിയുമാണ് രൂപരേഖ തയ്യാറാക്കിയത്. ജില്ലയിലെവിവിധ വകുപ്പുകളുമായി കൂടിയാലോചനയും നടത്തി. പതിവ് വകുപ്പുതല നടപടികളിൽനിന്നു വ്യത്യസ്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പദ്ധതികളെ കൂട്ടിയോജിപ്പിച്ചു കൊണ്ടുള്ള മേഖലാതല സമീപനത്തിലൂടെ […]
