Kerala News

അരിക്കൊമ്പന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവ്; തുറന്ന് വിടുന്നതിന് മുൻപ് ചികിത്സ നൽകി; ആരോഗ്യ നില തൃപ്തികരം; ഡോ അരുൺ സക്കറിയ

  • 30th April 2023
  • 0 Comments

പെരിയാർ സങ്കേതത്തിലേക് തുറന്ന് വിട്ട അരിക്കൊമ്പന്റെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുണ്ടെന്ന് ഡോ അരുൺ സക്കറിയ. നിലവിൽ കൊമ്പന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും തുറന്ന് വിടുന്നതിന് മുൻപ് ചികിത്സ നൽകിയിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കിൽ ഇനിയും നൽകുമെന്നും അരുൺ സക്കറിയ പറഞ്ഞു.‌അതേസമയം, അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പൂജ നടത്തിയത് വിവാദം ആക്കേണ്ടതില്ല. ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ചിന്നക്കനാൽ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാർ ഡിഎഫ്ഒയോട് നിരീക്ഷിക്കാൻ നി‍ർദേശം നൽകിയിട്ടുണ്ട്. ആന ഇപ്പൊൾ […]

Kerala News

അരിക്കൊമ്പനെ കണ്ടെത്താൻ സാധിച്ചില്ല ; ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു

  • 28th April 2023
  • 0 Comments

അരിക്കൊമ്പനെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് മിഷൻ അരികൊമ്പന്റെ ഇന്നത്തെ ദൗത്യം അവാനിപ്പിച്ചു. കാലാവസ്ഥയും സാങ്കേതിക കാരണവും കൊണ്ടാണ് മിഷൻ അവസാനിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വിഷയത്തിൽ നാട്ടുകാർ വനം വകുപ്പിനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നിരീക്ഷണത്തിൽ ആണെന്ന് പറഞ്ഞ ആന പെട്ടെന്ന് എവിടെ പോയെന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്. കൃത്യമായി നിരീക്ഷിച്ചിട്ടും എന്ത് കൊണ്ട് ആനയെ പിടിക്കാൻ സാധിച്ചില്ല എന്ന് കോടതിയും ചോദിച്ചു. അതെ സമയം മിഷൻ അരിക്കൊമ്പൻ നാളെ തുടരുമോ എന്ന തീരുമാനം വൈകുന്നേരം അറിയിക്കും.

Kerala News

മിഷൻ അരിക്കൊമ്പൻ; ജിപിഎസ് കോള‍ര്‍ ഇന്നെത്തില്ല; ബംഗളുരുവിൽ നിന്ന് കൊണ്ടുവരാനുള്ള തീരുമാനം മാറ്റി

  • 13th April 2023
  • 0 Comments

ഇടുക്കി ചിന്നക്കനാലിൽ ജന ജീവിതം ദുസ്സഹമാക്കി ആറാട്ട് നടത്തുന്ന അരികൊമ്പനെ പിടികൂടുന്നത് ഇനിയും വൈകാൻ സാധ്യത. കൊമ്പനെ പിടികൂടാനുള്ള ജി പി എസ് കോളർ എത്തിക്കുന്നതിൽ വീണ്ടും മാറ്റമുണ്ടായതോടെയാണ് മിഷൻ അരിക്കൊമ്പൻ നീളുന്നത്. നേരത്തെ ബെംഗലുരുവിൽ നിന്ന് ഇത് എത്തിക്കാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതോടെ ജിപിഎസ് കോളര്‍ നാളെ മാത്രമേ സംസ്ഥാനത്ത് എത്തുകയുള്ളൂ. അസമിൽ നിന്നാണ് ജിപിഎസ് കോളര്‍ എത്തിക്കുന്നത്. അതിനിടെ, പൂപ്പാറ തലക്കുളത്ത് വീണ്ടും അരികൊമ്പന്റെ ആക്രമണമുണ്ടായി. ഇന്ന് കൊച്ചി – ധനുഷ്‌കോടി […]

Kerala News

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് നിർബന്ധമില്ല; കെ കൃഷ്‌ണൻ കുട്ടി

  • 7th April 2023
  • 0 Comments

അരിക്കൊമ്പന്റെ പ്രശ്‌നം കോടതിയുടെ പരിഹരിക്കാനാണ് ശ്രമമെന്നും കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ കൊണ്ട് പോകണമെന്ന് സർക്കാരിന് യാതൊരു നിർബന്ധവും ഇല്ലെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി.അതേ സമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ പാലക്കാട് കൊല്ലങ്കോട് ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി.സമീപിയ്ക്കാൻ തീരുമാനം. മുതലമട പഞ്ചായത്തും കോടതിയെ സമീപിക്കും. ഒരു കാരണവശാലും കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരാൻ സമ്മതിക്കില്ലെന്ന പൊതു വികാരമാണ് നെൻമാറ എംഎൽഎ കെ ബാബുവിന്‍റെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ഉയർന്നത്. ജനവാസ മേഖലയായ […]

Kerala News

അരിക്കൊമ്പനെ വേണ്ട; പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം

  • 6th April 2023
  • 0 Comments

ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള വിദഗ്ത സമിതി തീരുമാനത്തിനെതിരെ ജനകീയ പ്രതിഷേധം. സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ പറമ്പിക്കുളം കടുവാ സങ്കേതത്തിലെ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തിലേക്ക് മാര്‍ച്ച് നടത്തി.നാളെ സർവകക്ഷി യോഗം ചേർന്ന് തുടര്‍ സമരങ്ങള്‍ തീരുമാനിക്കുമെന്ന് കെ ബാബു എംഎല്‍എ അറിയിച്ചു. ആനയെ എത്തിക്കുന്ന ഒരുകൊമ്പന്‍ റേഞ്ചിനു അടുത്തു തന്നെയാണ് കുരിയാര്‍ കുറ്റി ആദിവാസി കോളനി. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റരുതെന്നാവശ്യപ്പെട്ട് നെന്‍മാറ എംഎല്‍എ കെ ബാബു മുഖ്യമന്ത്രി, വനം മന്ത്രി, വനം വകുപ്പ് സെക്രട്ടറി, പട്ടിക ജാതി […]

Kerala News

അരികൊമ്പൻ പറമ്പിക്കുളത്തേക്ക്; അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഹൈക്കോടതി ഉത്തരവ്

  • 5th April 2023
  • 0 Comments

ഇടുക്കിയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്. അഞ്ചംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുളളത്. കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാൻ റവന്യൂ, പോലീസ് , അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണം. പിടികൂടുന്നതിന്റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ട എന്നും കോടതി വ്യക്തമാക്കി. അരിക്കൊമ്പന് പറമ്പിക്കുളത്ത് കഴിയാനുളള ആവാസ വ്യവസ്ഥയാണ്. വെളളവും ഭക്ഷണവും സുലഭമാണ്. എന്നാല്‍ പറമ്പിക്കുളം എന്തുകൊണ്ട് ശു പാർശ ചെയ്തുവെന്നും പെരിയാർ ടൈഗർ റിസർവ് പററില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. പുതിയ വനഭാഗത്ത് കൊണ്ടുവിടുമ്പോള്‍ […]

Kerala News

മിഷൻ അരിക്കൊമ്പൻ; വേണ്ടത് ശാശ്വത പരിഹാരം; ഹൈക്കോടതി

  • 29th March 2023
  • 0 Comments

ഇടുക്കിയെ വിറപ്പിക്കുന്ന അരിക്കൊമ്പനെ മയക്ക് വെടി വെക്കാനുള്ള ദൗത്യം നീളുമെന്ന സൂചന നല്‍കി ഹൈക്കോടതി. അരികൊമ്പന്റെ കാര്യത്തിൽ മറ്റ് വഴികളുണ്ടോന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞ കോടതി കൊമ്പനെ പിടികൂടി കൂട്ടിലടയ്ക്കുന്നത് ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും അറിയിച്ചു. ശാശ്വത പരിഹാരമായി അരിക്കൊമ്പന്റെ സഞ്ചാരം മൂലം പ്രയാസം നേരിടുന്ന 301 കോളനിയിലുള്ളവരെ മാറ്റി പാർപ്പിക്കുന്നതാണ് നല്ലതെന്ന് കോടതി നിരീക്ഷിച്ചു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാര്‍പ്പിച്ചുവെന്നും കോടതി ചോദിച്ചു. തുറന്ന കോടതിയില്‍ ഹൈക്കോടതി വാദം കേള്‍ക്കുകയാണ്. വനംവകുപ്പിന് വേണ്ടി […]

Kerala News

മിഷൻ അരിക്കൊമ്പൻ;വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു; മോക്ക് ഡ്രില്‍ ഒഴിവാക്കി

  • 28th March 2023
  • 0 Comments

ഇടുക്കിയെ വിറപ്പിക്കുന്ന അക്രമകാരിയായ അരിക്കൊമ്പൻ കാട്ടാനയെ മയക്ക് വെടി വെക്കാനുള്ള വനം വകുപ്പിന്റെ സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. കേസ് കോടതിയുടെ പരിഗണനയിൽ ആയതിനാൽ മോക് ഡ്രിൽ ഒഴിവാക്കി. അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്ന ദൗത്യം സി സി എഫ് മാരായ നരേന്ദ്ര ബാബു, ആര്‍ എസ് അരുണ്‍ എന്നിവരുടെ നേതൃത്വത്തിലായിരിക്കും നടക്കുക. 8 സംഘങ്ങള്‍ക്കും ചെയ്യേണ്ട ജോലികളും ദൗത്യത്തിനു വേണ്ടിയുള്ള ഉപകരണങ്ങളും ഡോക്ടര്‍ അരുണ്‍ സഖറിയ വിശദീകരിച്ചു നല്‍കി. ഓരോ സംഘത്തിന്റെ തലവന്മാര്‍ […]

Kerala News

മിഷൻ അരിക്കൊമ്പൻ; വെടി വയ്ക്കുന്നതിനു മുന്നോടിയായുള്ള ടീം ഫോർമേഷൻ നാളെ; കൊമ്പനെ നിരീക്ഷിച്ച് വനം വകുപ്പ്

  • 27th March 2023
  • 0 Comments

ഇടുക്കിയിലെ ആക്രമകാരിയായ കാട്ടാന അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് തുടർന്ന് വനം വകുപ്പ്. ഇന്നലെ വൈകിട്ട് പെരിയകനാൽ എസ്റ്റേറ്റിൽ എത്തിയ കാട്ടാന ആനയിറങ്കൽ ഡാം കടന്നു 301 കോളനി ഭാഗത്തേക്ക് തിരിച്ച് കയറി. ഇന്നലെ പെരിയകനാൽ എസ്റ്റേറ്റ് ഭാഗത്തേക്ക് ഒരു പിടിയാനയ്ക്കും രണ്ടു കുട്ടികൾക്കുമൊപ്പമാണ് അരികൊമ്പനെത്തിയത്. ദേശീയപാതയിൽ വാഹനങ്ങളും ആളുകളുടെ തിരക്കും ഉണ്ടായിരുന്നതിനാൽ ആന തിരികെ ആനയിറങ്കൽ ജലാശയത്തിന്റെ ഭാഗത്തേക്ക് നീങ്ങിയിരുന്നു. പെരിയകനാൽ എസ്റ്റേറ്റ് ന്യൂ ഡിവിഷനിലെ ലയത്തിന്റെ സമീപത്ത്കൂടെ ആനക്കൂട്ടം നീങ്ങിയത് ആളുകളെ ഭീതിയിലാഴ്ത്തി.നിലവിൽ 301 കോളനിക്ക് സമീപമാണ് […]

Kerala News

സുരേന്ദ്രനും കുഞ്ചുവുമെത്തി; മിഷൻ അരിക്കൊമ്പൻ മോക്ഡ്രിൽ ഉടൻ നടത്താൻ വനം വകുപ്പ്

  • 25th March 2023
  • 0 Comments

വയനാട്ടിൽ നിന്ന് കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിൽ എത്തിയതോടെ മിഷൻ അരിക്കൊമ്പന് മുന്നോടിയായുള്ള മോക്ഡ്രിൽ ഉടൻ നടത്താൻ വനം വകുപ്പ്.കാട്ടാനയെ പിടികൂടാനുള്ള തയ്യാറെടുപ്പുകൾ കോടതി തടഞ്ഞിട്ടില്ലെന്ന് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്കറിയ പറഞ്ഞു. അരിക്കൊമ്പനെ മയക്ക് വെടി വെക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രനും വ്യക്തമാക്കി. പത്തുമണിയോടെ ചിന്നക്കനാലിൽ എത്തിയ കോന്നി സുരേന്ദ്രനും, കുഞ്ചുവും ദിവസങ്ങൾക്ക് മുൻപേ എത്തിയ വിക്രമിനും, സൂര്യനുമൊപ്പം കുങ്കി താവളത്തിലാണുള്ളത്. അരികൊമ്പനെ പിടിക്കാൻ […]

error: Protected Content !!