News

ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് അയച്ചു

  • 29th September 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിൽ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസിന് സിബിഐ നോട്ടീസ് നല്‍കി. ഇന്ന് ഉച്ചയോടെയാണ് നോട്ടീസ് നല്‍കിയത്. ചോദ്യം ചെയ്യലിന് അടുത്തമാസം അഞ്ചിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വലിയ അഴിമതി നടന്നിട്ടുണ്ടെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. നാലുകോടി 25 ലക്ഷത്തോളം രൂപ കമ്മീഷന്‍ കൊടുത്തതായി വിവിധ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ലൈഫ് മിഷന്‍ ക്രമക്കേടില്‍ തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലീന്‍ഡ് ഡേവിസിനെ […]

Kerala

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു

  • 25th September 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു. എഫ്‌സിആര്‍എ നിയമപ്രകരാമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു.

Kerala News

മാവൂര്‍ പൊന്‍പാറക്കുന്ന് ലൈഫ് മിഷന്‍ ഭവന സമുച്ചയം പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു

  • 24th September 2020
  • 0 Comments

മാവൂര്‍ പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ലൈഫ് മിഷന്‍ ഭവന സമുച്ചയത്തിന്‍റെ പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിര്‍വ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പ് വിട്ടു നല്‍കിയ 2.66 ഏക്കര്‍ സ്ഥലത്താണ് ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തി പൊന്‍പാറക്കുന്നില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തില്‍ 44 കുടുംബങ്ങള്‍ക്കാണ് താമസ സൗകര്യമൊരുക്കുന്നത്. 6.16 കോടി […]

Kerala

ആര്‍.സി.സി.യില്‍ 14.54 കോടിയുടെ അത്യാധുനിക റേഡിയേഷന്‍ മെഷീന്‍ കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് […]

Kerala

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിലൂടെ ആദ്യഘട്ടത്തിലെ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും അപേക്ഷിക്കാൻ അവസരം

  • 28th July 2020
  • 0 Comments

തിരുവനന്തപുരം : ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനായി ലൈഫ് മിഷൻ തയ്യാറാക്കിയ മാർഗ്ഗരേഖയ്ക്ക് സർക്കാർ അനുമതി നൽകി ഉത്തരവു പുറപ്പെടുവിച്ചു. ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കും. പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ […]

Kerala

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം കേരളത്തിലേക്ക് 151 സർവീസുകൾ

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് 151 സർവീസുകൾ. രാജ്യത്ത് ഏറ്റവുമധികം സർവീസ് ലഭ്യമായതും കേരളത്തിലേക്കാണ്. ആകെ 193 വിമാനത്തിൽ 151 ഉം കേരളത്തിലേക്കാണ്. ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും അധികം സർവീസ് ഖത്തറിൽ നിന്നാണ്. ഇതിന്റെ ഭാഗമായി നിരവധി പ്രവാസികൾക്ക് ജന്മ നാട്ടിലേക്ക് മടങ്ങാം. ജൂലൈ 10 മുതൽ കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കും. കേരളത്തിലേക്ക് കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ലക്നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് […]

International National News

വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിലുള്ള 6,037 പേരെ പ്രവാസികളെ തിരിച്ചെത്തിക്കും

ന്യൂദല്‍ഹി: വന്ദേമാതര മിഷന്റെ ഭാഗമായി രണ്ടാം ഘട്ടമായി മെയ് 16 മുതല്‍ 22 വരെയുള്ള ദിവസങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ കോവിഡിനെ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കും. 31 രാജ്യങ്ങളിലുള്ളവരെ . 149 വിമാനങ്ങളിലായാണ് ഇന്ത്യയിൽ എത്തിക്കുക എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 6,037 പേർക്കാണ് ഇതോടെ രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിക്കുക. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളെ ഇതിനായി ഉപയോഗപെടുത്തും. മെയ് അഞ്ചിന് ആണ് വന്ദേ ഭാരത് മിഷന്റെആദ്യ ഘട്ടം ആരംഭിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് 34 വിമാനങ്ങളാണ് […]

error: Protected Content !!