International News

അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേല വിശ്വ സുന്ദരി

  • 15th January 2023
  • 0 Comments

മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയുടെ ആര്‍ ബോണി ഗബ്രിയേലക്ക്.84 രാജ്യങ്ങളെ പിന്തള്ളിയാണ് അമേരിക്ക വിശ്വ സുന്ദരി കിരീടം സ്വന്തമാക്കിയത്.71-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ആന്ദ്രെയ്‌ന മാര്‍ട്ടിനെസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ ദിവിത റായിയുടെ മത്സരം ആദ്യ 16-നുള്ളില്‍ അവസാനിച്ചു.പോർട്ടോ റീക്കോ, കുറാക്വോ എന്നിവയാണ് ആദ്യ അഞ്ചിലെ മറ്റ് രാജ്യങ്ങൾ. കഴിഞ്ഞ വര്‍ഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹര്‍നാസ് സന്ധു ആര്‍ ബോണി ഗബ്രിയേലിന് കിരീടം […]

National News

ഹർനാസ് സന്ധു വിശ്വസുന്ദരി;21 വർഷത്തിന് ശേഷം ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം

  • 13th December 2021
  • 0 Comments

മിസ് യൂണിവേഴ്‌സ് 2021 കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു.പഞ്ചാബ് സ്വദേശിനിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. 2000ത്തിൽ ലാറ ദത്തയാണ് രാജ്യത്തിനായി അവസാനമായി മിസ് യൂണിവേഴ്‌സ് കിരീടം ചൂടിയത്. ഫൈനലിൽ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹ‍ർനാസ് കിരീടം ചൂടിയത്. കഴിഞ്ഞ വർഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കൻ സ്വദേശി ആൻഡ്രിയ മെസ തന്‍റെ കിരീടം ഹർനാസ് സന്ധുവിനെ അണിയിച്ചു.മത്സരത്തിൽ ആദ്യറണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് പരാഗ്വെയാണ്. രണ്ടാം റണ്ണറപ്പായി ദക്ഷിണാഫ്രിക്കയും തെരഞ്ഞെടുക്കപ്പെട്ടു.

ജനങ്ങൾ മരിച്ചു വീഴുന്നു; ഇനിയെങ്കിലും ശബ്ദമുയർത്തൂ;പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി

മ്യാൻമറിലെ പട്ടാള അട്ടിമറിയിൽ പ്രതിഷേധമുയർത്തി മിസ് യൂണിവേഴ്സ് മത്സരാർത്ഥി. തുസാർ വിന്റ് ല്വിൻ എന്ന മത്സരാർത്ഥിയാണ് പട്ടാള അട്ടിമറിയ്ക്കെതിരെ ആഗോള സമൂഹം ശബ്ദമുയർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. നേരത്തെ മ്യാൻമറിൽ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിൻ മിൻടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുൾപ്പെടെയുള്ളവരെ തടവിലാക്കുകയും ചെയ്തിരുന്നു. സെമിനോൾ ഹാർഡ് റോക്ക് ആന്റ് കസിനോയിൽ വെച്ച് നടന്ന ഫൈനൽ മത്സരങ്ങൾക്കിടെയാണ് പ്ലക്കാർഡുമായി തുസാർ രംഗത്തെത്തിയത്. മ്യാൻമറിനായി പ്രാർത്ഥിക്കൂവെന്നായിരുന്നു പ്ലക്കാർഡിൽ എഴുതിയിരുന്നത്.

error: Protected Content !!