Kerala News

ന്യൂനപക്ഷ ക്ഷേമ പദ്ധതി; ഹൈക്കോടതി വിധി നടപ്പാക്കും; എം വി ഗോവിന്ദൻ

ന്യൂനപക്ഷ ക്ഷേമപദ്ധതി സംബന്ധിച്ച ഹൈകോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ. കോടതി വിധി അനുസരിച്ച് സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിന് ആവശ്യമായ സമീപനം സ്വീകരിക്കാനേ സർക്കാറിന് സാധിക്കൂവെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി. സം​സ്ഥാ​ന​ത്ത്​ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​നു​വ​ദി​ക്കു​ന്ന മെ​റി​റ്റ് സ്‌​കോ​ള​ർ​ഷി​പ് 80 ശ​ത​മാ​നം മു​സ്​​ലിം​ക​ൾ​ക്കും 20 ശ​ത​മാ​നം ല​ത്തീ​ൻ ക​ത്തോ​ലി​ക്ക, പ​രി​വ​ർ​ത്തി​ത ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​മാ​യി സം​വ​ര​ണം ചെ​യ്​​ത സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ഉ​ത്ത​ര​വു​ക​ളാണ് ഹൈ​കോ​ട​തി റ​ദ്ദാ​ക്കി‍യത്. കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന പ്ര​കാ​രം ന്യൂ​ന​പ​ക്ഷ […]

error: Protected Content !!