‘ഇടിയും മിന്നലും കൂടെ ഞങ്ങളും’; ആവേശം വാനോളമുയര്‍ത്തി മിന്നല്‍ മുരളിയുടെ ട്രെയ്‌ലര്‍ എത്തി
ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനായെത്തുന്ന മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയുടെ ട്രെയ്ലര്‍ റിലീസ് ചെയ്തു. ഡിസംബര്‍ 24ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലായിരിക്കും സിനിമ എന്ന് ഉറപ്പ് നല്‍കുന്നതാണ് സിനിമയുടെ ട്രെയ്ലര്‍. ബേസില്‍ ജോസഫിന്റെ സംവിധാന മികവ് ഓരോ ഫ്രെയിമുകളിലും പ്രകടമാണ്. മാമുക്കോയ, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, ബൈജു, ബിജുക്കുട്ടന്‍, ഫെമിന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ജിഗര്‍തണ്ട, ജോക്കര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ […]


