National

ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം

ഒഡിഷ: ഒഡിഷയില്‍ ഇടിമിന്നലേറ്റ് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ 10 പേര്‍ മരിച്ചു. ഒരു വയോധികന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഒഡിഷയിലെ വിവിധ ജില്ലകളില്‍ കനത്ത മഴയും ഇടി മിന്നലും അനുഭവപ്പെട്ടിരുന്നു. സംസ്ഥാനത്ത് വെള്ളിയാഴ്ച ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോരാപുട്, കട്ടക്ക്, ഖുര്‍ദ, നയാഗഞ്ച്, ജജ്രൂര്‍, ബലാസോര്‍, ഗഞ്ചം അടക്കമുള്ള ജില്ലകളില്‍ റെഡ് അലേര്‍ട്ടായിരുന്നു നല്‍കിയിരുന്നത്. വയലില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്ത് തയ്യാറാക്കിയ താല്‍ക്കാലിക ഷെഡില്‍ കയറി നിന്നിരുന്നവര്‍ക്കും ഇടിമിന്നലേറ്റിട്ടുണ്ട്. മിന്നലേറ്റ് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് […]

Entertainment News

മിന്നൽ ഷിബു ഇനി ലാലേട്ടനൊപ്പം; ഗുരു സോമസുന്ദരം ‘ബറോസി’ല്‍

  • 26th December 2021
  • 0 Comments

മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസില്‍ താനും ഭാഗമാണെന്ന് ഗുരു സോമസുന്ദരം.ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് തരാം ഈ കാര്യം പറഞ്ഞത്.‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,’ ഗുരു പറഞ്ഞു.അതേസമയം ബറോസിന്റെ ചിത്രീകരണം ഇന്ന് ആരംഭിക്കുമെന്ന് മോഹന്‍ലാല്‍ അറിയിച്ചിരുന്നു. കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വന്നത്.മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് […]

Kerala

സംസ്ഥാനത്ത് അപകടകാരികളായ ഇടിമിന്നലിന് സാധ്യത; ജാഗ്രത നിര്‍ദേശം

  • 30th September 2019
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയ്ക്കു ശേഷം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്ത്് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയന്നു. സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. […]

error: Protected Content !!