നേതാക്കന്മാരുടെ വിദേശയാത്രയ്ക്ക് മുൻകൂർ അനുമതി വേണമെന്ന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡൽഹി: ജനപ്രതിനിധികൾ, ജഡ്ജിമാർ, സർക്കാർ ജീവനക്കാർ, രാഷ്ട്രീയ പാർട്ടി നേതാക്കന്മാർ തുടങ്ങിയവരുടെ വിദേശ യാത്രയ്ക്ക് കർശന നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. വിദേശയാത്രയ്ക്ക് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും മുൻകൂറായി ഓൺലൈൻ അനുമതി വാങ്ങണമെന്നാണ് പുതിയ നിർദേശം. കൂടാതെ യാത്രയ്ക്ക് രണ്ടാഴ്ച മുൻപെങ്കിലും അപേക്ഷ നൽകണം. fcraonline.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇതുമായി ബന്ധപ്പട്ട പുതിയ മാർഗ രേഖ കേന്ദ്രം പുറത്തിറക്കി. വിദേശയാത്രയ്ക്ക് പോകുമ്പോൾ വിമാന ടിക്കറ്റ്, പണം, താമസ സൗകര്യം, ചികിത്സ ചെലവ്, മറ്റ് യാത്ര […]
