ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാര്‍
തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും പുതിയ മന്ത്രിമാര്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് ഇരുവരും മന്ത്രിസഭയിലേക്കെത്തുന്നത്. എല്‍.ഡി.എഫ് കണ്‍വീനറായ ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിമാരായ അഹമ്മദ് ദേവര്‍ കോവിലും ആന്റണി രാജുവും ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തുടര്‍ന്ന് രാവിലെ ചേര്‍ന്ന മുന്നണി യോഗമാണ് പുനഃസംഘടനയില്‍ തീരുമാനമെടുത്തത്. ഗണേഷ്‌കുമാറിന്റെയും കടന്നപ്പള്ളി രാമചന്ദ്രന്റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് വൈകുന്നേരം രാജ്ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയിലായിരിക്കും നടക്കുക. മന്ത്രിസഭ രൂപീകരണ […]




