റോഡ് സുരക്ഷയുടെ പാഠങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഗതാഗതമന്ത്രിയെത്തി
കോഴിക്കോട് : പരസ്പര പൂരകമായ കാമ്പയിനിലൂടെ റോഡ് സുരക്ഷ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. പരിശോധന, ശിക്ഷ, ബോധവത്ക്കരണം തുടങ്ങിയ ഘട്ടങ്ങളിലൂടെ കേരളത്തിലെ റോഡ് സുരക്ഷയിലെ അപാകത പരിഹരിക്കാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ റോഡ് സുരക്ഷാ ആക്ഷന്‍പ്ലാനിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പും പോലീസും വിവിധ വകുപ്പുകളുമായി സഹകരിച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയ്ക്കായി കോഴിക്കോട് മുണ്ടിക്കല്‍ത്താഴം ജംഗ്ഷനില്‍ എത്തിയതായിരുന്നു മന്ത്രി. സുരക്ഷാ നിയമങ്ങള്‍ പാലിക്കാതെ എത്തിയ വാഹനയാത്രക്കാര്‍ക്ക് ഗതാഗത […]