സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായി; കിട്ടാനുള്ള തുകയുടെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേന്ദ്ര അവഗണനക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഫെഡറല്‍ സംവിധാനം സംരക്ഷിക്കണം. ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നല്‍കിയത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നല്‍കിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നു. നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നമ്മള് ഒറ്റക്കെട്ടായി നില്ക്കുന്നു’. […]









