Kerala kerala

‘നാട് അനുഭവിച്ചിട്ടില്ലാത്ത വേദനാജനകമായ കാഴ്ചയാണ് മുണ്ടക്കൈ ദുരന്തം; 1592 പേരെ രക്ഷപ്പെടുത്തി; ചികിത്സയിലുള്ളത് 91 പേര്‍; 82 ക്യാംപുകളിലായി കഴിയുന്നത് 8017 പേര്‍; മുഖ്യമന്ത്രി

  • 31st July 2024
  • 0 Comments

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് രണ്ടുദിവസമായി തുടരുന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രക്ഷപ്പെടുത്താനായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ 81 ക്യാമ്പുകളിലായി 8107 പേരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്രയധികം പേരെ ചുരുങ്ങിയ സമയത്ത് രക്ഷിക്കാനായത് ഏകോപിതമായതും അതിവിപുലവുമായ ദൗത്യത്തിന്റെ നേട്ടമായാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ ദുരന്തഘട്ടത്തില്‍ ഉരുള്‍പൊട്ടിയതിന്റെ സമീപസ്ഥലങ്ങളിലുള്ള 68 കുടുംബങ്ങളിലെ 206 പേരെയാണ് മൂന്ന് ക്യാംപുകളിലേക്ക് മാറ്റിയത്. അതില്‍ 75 പുരുഷന്‍മാര്‍, 88 സ്ത്രീകള്‍ 43 കുട്ടികള്‍ ആണ് ഉണ്ടായിരുന്നത്. […]

National

സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായി; കിട്ടാനുള്ള തുകയുടെ കണക്ക് പറഞ്ഞ് മുഖ്യമന്ത്രി

  • 8th February 2024
  • 0 Comments

ന്യൂഡല്‍ഹി: സംസ്ഥാനങ്ങളോട് കേന്ദ്രം പെരുമാറുന്നത് ജനാധിപത്യവിരുദ്ധമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്ര അവഗണനക്കെതിരെ കേരളം ഡല്‍ഹിയില്‍ നടത്തുന്ന പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഫെഡറല്‍ സംവിധാനം സംരക്ഷിക്കണം. ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നല്‍കിയത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നല്‍കിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങള്‍ ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നു. നമ്മളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നു’. […]

Kerala

കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരും; പൊലീസിനും നാട്ടുകാര്‍ക്കും അഭിനന്ദനം’; മാധ്യമങ്ങള്‍ നല്ല പങ്ക് വഹിച്ചു; അബിഗേലിന്റെസഹോദരന് അഭിനന്ദനം; മുഖ്യമന്ത്രി

  • 29th November 2023
  • 0 Comments

കൊല്ലം: ഓയൂര്‍ കാറ്റാടി മുക്കില്‍ നിന്ന് കഴിഞ്ഞ ദിവസം തട്ടികൊണ്ട് പോയ ആറു വയസുകാരി അബിഗേല്‍ സാറയെ സുരക്ഷിതമായി കണ്ടെത്താന്‍ കഴിഞ്ഞതില്‍ വലിയ ആശ്വസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഭവം അറിഞ്ഞ നിമിഷം മുതല്‍ കുട്ടിയെ കണ്ടെത്താന്‍ ജാഗ്രതയോടെ അഹോരാത്രം പ്രവര്‍ത്തിച്ച പോലീസ് സേനാംഗങ്ങളേയും, നാട്ടുകാരെയും മറ്റെല്ലാവരെയും അഭിനന്ദിക്കുന്നു. പരിഭ്രാന്തമായ ഘട്ടത്തിലും ധൈര്യം ചോര്‍ന്ന് പോകാതെ അന്വേഷണ സംഘത്തിന് കൃത്യമായി വിവരങ്ങള്‍ നല്‍കിയ അബിഗേലിന്റെ സഹോദരന്‍ ജോനാഥന് […]

kerala politics Trending

എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി ഇനി മുഖ്യമന്ത്രിക്ക് സ്വന്തം

  • 5th March 2023
  • 0 Comments

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് പ്രമുഖ ഫുട്ബോള്‍ ക്ലബായ എസി മിലാന്റെ ഒന്നാം നമ്പർ ജഴ്സി. കോഴിക്കോട്ടെ ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിലാണ് എസി മിലാന്‍ താരങ്ങള്‍ ഒപ്പിട്ട, പിണറായി എന്ന് എഴുതിയ ജഴ്സി സമാനമായി നൽകിയത്. കേരള എസി മിലാന്‍ അക്കാദമി ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലക്കാന്‍ഡലയും ക്ലബിലെ മറ്റ് അംഗങ്ങളുമാണ് മുഖ്യമന്ത്രിക്ക് ഒന്നാം നമ്പർ ജഴ്സി നല്‍കാനെത്തിയത്.

Kerala News

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് റിയാസ്

  • 12th August 2022
  • 0 Comments

സിപിഎമ്മിന്റെ സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് എതിരെ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇടത് സര്‍ക്കാരിന്റെ ഭരണം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളാണ് സിപിഎം സംസ്ഥാന സമിതിയില്‍ നടന്നതെന്നും സംസ്ഥാന കമ്മിറ്റിയില്‍ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനമെന്ന പേരില്‍ വരുന്നത് തെറ്റായ വിവരങ്ങളാണെന്നുമാണ് റിയാസ് വിശദീകരിച്ചു. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കൊണ്ട് ആര്‍ക്കെങ്കിലും സന്തോഷം കിട്ടുമെങ്കില്‍ ആയിക്കോട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം യോഗത്തില്‍ സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. […]

Kerala News

കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗത്തിന്റെ അനുമതി

  • 10th August 2022
  • 0 Comments

ശാസ്ത്രീയമായും ഭൂമി പുനഃക്രമീകരണത്തിലൂടെയും കൊച്ചി നഗരത്തെ വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിടുന്ന ‘സുസ്ഥിര നഗര പുനര്‍നിര്‍മ്മാണ പദ്ധതിക്ക്’ മന്ത്രിസഭായോഗം തത്വത്തില്‍ അനുമതി നല്‍കി. മറൈന്‍ ഡ്രൈവും അതിന്റെ പരിസരപ്രദേശങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനഃക്രമീകരിക്കും. തെക്കുഭാഗത്ത് മറൈന്‍ ഡ്രൈവ്, മംഗളവനം പക്ഷിസങ്കേതം എന്നിവിടങ്ങളും വടക്ക് വടുതല, പച്ചാളം പ്രദേശം, കായലുകള്‍ക്ക് കുറുകെയും പടിഞ്ഞാറുഭാഗത്ത് മുളവുകാട് ദ്വീപ് എന്നിവിടങ്ങളുമാണ് പദ്ധതി പ്രദേശം. പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിന് എസ് പി വി രൂപീകരിക്കും. ഡിപിആര്‍ സമര്‍പ്പിക്കുന്നത് വരെയുള്ള ഏകോപനത്തിന് ജനറല്‍ ബോഡിയും പദ്ധതി നിര്‍വ്വഹണ […]

National News

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഫഡ്നവിസിന് ആഭ്യന്തര മന്ത്രിയായേക്കും

  • 9th August 2022
  • 0 Comments

മഹാരാഷ്ട്രയില്‍ 18 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകള്‍. ബിജെപിയുടേയും ശിവസേനയുടേയും ഒമ്പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബിജെപിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും […]

National News

പാര്‍ത്ഥ ചാറ്റര്‍ജിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി, തീരുമാനം മമതയുടെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍

  • 28th July 2022
  • 0 Comments

സ്‌കൂള്‍ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റു ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ മന്ത്രിസ്ഥാനത്തുനിന്നു നീക്കി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. വ്യവസായം, ഐടി, വാണിജ്യം, പാര്‍ലമെന്ററി കാര്യങ്ങള്‍, പൊതു സംരംഭങ്ങള്‍, വ്യാവസായിക പുനര്‍നിര്‍മ്മാണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി. അദ്ദേഹത്തെ നീക്കിയതിന് പിന്നാലെ മമത ബാനര്‍ജി ഈ വകുപ്പുകള്‍ കൈകാര്യം ചെയ്യും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്നും പാര്‍ഥയെ […]

National News

ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസ്; അറസ്റ്റിലായ നവാബ് മാലിക് ആശുപത്രിയിൽ

  • 25th February 2022
  • 0 Comments

ദാവൂദ് ഇബ്രാഹിമുമായുള്ള കള്ളപ്പണ ഇടപാട് കേസിൽ ഇഡി അറസ്റ്റ് ചെയ്ത മഹാരാഷ്ട്ര ന്യൂനപക്ഷകാര്യ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ നവാബ് മാലികിനെ ചില ആരോ​ഗ്യ പ്രശ്നങ്ങളാൽ മുംബെെയിലെ ജെ ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഓഫീസ് അറിയിച്ചു. കസ്റ്റഡി സമയത്ത്, മാലിക് ചില ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടിരുന്നെന്നും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുണ്ട്. നവാബ് മാലിക്കിനെ മാർച്ച് 3 വരെ റിമാൻഡിൽ വിട്ടിരിക്കുകയാണ്. 1993 ലെ സ്ഫോടന പരമ്പര കേസ് പ്രതിയുമായി നവാബ് മാലിക് ഭൂമി […]

Kerala

മന്ത്രി എം എം മണിക്ക് കോവിഡ്

സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്ക് കോവിഡ് . മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിലെ ഡ്രൈവർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും നിരീക്ഷണത്തിലാണ്. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നാണ് വിവരം. ഡ്രൈവർ പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നു. പ്രത്യേക പ്രതിനിധി സംഘം ആയിരിക്കും മന്ത്രിയെ പരിശോധിക്കുക. മറ്റ് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ മന്ത്രിക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കൊവിഡ് സ്ഥിരീകരിക്കുന്ന സംസ്ഥാനത്തെ നാലാമത്തെ […]

error: Protected Content !!