കുന്ദമംഗലം മിനി സിവില്‍സ്റ്റേഷനിലെ പാര്‍ക്കിംഗിനും എന്‍ട്രന്‍സിനും പുതിയ സംവിധാനം, എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു
കുന്ദമംഗലം: പ്രവൃത്തി പൂര്‍ത്തായി വരുന്ന കുന്ദമംഗലം മിനി സിവില്‍ സ്റ്റേഷനിലേക്കുള്ള പ്രവേശനത്തിനും പാര്‍ക്കിംഗിനും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് പി.ടി.എ റഹീം എം.എല്‍.എയുടെ സാന്നിദ്ധ്യത്തില്‍ ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. നേരത്തെ ജില്ലാ വികസന സമിതി യോഗത്തില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടപടി സ്വീകരിക്കാന്‍ എ.ഡി.എംനെ ചുമതലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ സബ് താലൂക്ക് പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിന്റെ കോംമ്പൗണ്ട് വഴിയാണ് മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശത്തിനുള്ള ഗേറ്റ് നിര്‍മ്മിക്കുന്നത്. ഇവിടെ ബാക്കിയുള്ള സ്ഥലം ടൈല്‍ പാകി പാര്‍ക്കിംഗിനും സൗകര്യപ്പെടുത്തും. […]
