വാക്ക് പാലിച്ച് സുരേഷ് ഗോപി;രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകി,നന്ദി പറഞ്ഞ് താരങ്ങളും ആരാധകരും
പുതിയ സിനിമകളുടെ അഡ്വാൻസ് കിട്ടുമ്പോൾ അതിൽനിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നൽകുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്ഗോപി.ലിസ്റ്റിൻ സ്റ്റീഫനും മാജിക് ഫ്രെയിംസും ചേർന്ന് നിർമ്മിക്കുന്ന എസ്ജി 255 എന്ന് താല്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസാണ് സുരേഷ് ഗോപി സംഘടനക്ക് നൽകിത്. രണ്ട് ലക്ഷം രൂപ കൈമാറിയതായി നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നൽകിക്കഴിഞ്ഞു. മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷൻ സംഘടനയുടെ ഉന്നമനത്തിനായി […]
