മില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; ‘മില്‍ന’ ഡെയറിക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി
തിരുവനന്തപുരം: മില്‍മയുടെ പേരിനോടും രൂപകല്‍പ്പനയോടും സാമ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പന നടത്തിയ സ്വകാര്യ ഡെയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം ചെയ്യുകയും വ്യാപാര നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് മില്‍ന എന്ന സ്ഥാപനത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതി പിഴ ചുമത്തിയത്. മില്‍മ (കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍) സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മില്‍മയുടേതിന് സമാനമായ ഡിസൈനോ പാക്കിങ്ങോ ഉപയോഗിച്ച് പാലും പാല്‍ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നും പരസ്യം […]








