ഇന്ത്യന്‍ അത്‌ലറ്റിക് ഇതിഹാസം മില്‍ഖാ സിംഗ് അന്തരിച്ചു
ഇന്ത്യയുടെ ഇതിഹാസ അത്‌ലറ്റിക് താരം മില്‍ഖാ സിംഗ് അന്തരിച്ചു. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ് മരണം സംഭവിച്ചത്. മില്‍ഖാ സിങ്ങിനെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ചണ്ഡീഗഡ് പി ജി ഐ എം ഇ ആര്‍ ആശുപത്രിയിലെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരുന്നു. അഞ്ചു ദിവസത്തിനു മുന്‍പാണ് മില്‍ഖാ സിംഗിന്റെ ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ നിര്‍മല്‍ കൗര്‍ കോവിഡ് മൂലം മരണപ്പെട്ടത്. മെയ് 20 മുതല്‍ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഇതിഹാസമായ മില്‍ഖാ സിംഗ് […]
