Kerala News

ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കം; ടി ടി ആറിന് ക്രൂര മർദനം

  • 15th February 2022
  • 0 Comments

ടി ടി ആറിന് റെയിൽവേ സ്റ്റേഷനിൽ മർദനമേറ്റു. അന്ത്യോദയ എക്സ്പ്രസിലെ ടി ടി ആർ പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്ക്(33) നാണ് മർദനമേറ്റത് . ഇതര സംസ്ഥാന തൊഴിലാളികൾ ആണ് മർദിച്ചത്. ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. . ഇന്ന് പുലർച്ചെ 12.55 ഓടെയാണ് സംഭവം. ടി.ടി.ആറിന്റെ മൊബൈൽ അടക്കമുള്ളവ ഇതര സംസ്ഥാന തൊ‌ഴിലാളികൾ പിടിച്ചുവാങ്ങി. ബെസിയെ തൃശൂർ ആകട്സ് പ്രവർത്തകർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്

International News

2020ല്‍ ഖത്തറില്‍ മരിച്ചത് 50 കുടിയേറ്റ തൊഴിലാളികള്‍; യുഎന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട് പുറത്ത്

  • 20th November 2021
  • 0 Comments

2020ല്‍ ഖത്തറില്‍ 50 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട്. യു.എന്നിന്റെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഖത്തറില്‍ കഴിഞ്ഞ വര്‍ഷം 500ലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. ഭൂരിഭാഗം തൊഴിലാളികളുടേയും മരണത്തിന് കാരണം ജോലിസ്ഥലങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ചയിലൂടെയും റോഡപകടങ്ങളിലൂടെയും ശരീരത്തിലേയ്ക്ക് മെഷീനോ മറ്റ് സാധനങ്ങളോ വീഴുന്നതിലൂടെയുമാണ് അധികം പേര്‍ക്കും പരിക്കേറ്റതെന്നും ഐ.എല്‍.ഒ പറയുന്നുണ്ട്. 50 പേരില്‍ 20 പേര്‍ ആശുപത്രിയില്‍ […]

Local News

അതിഥി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി

  • 17th October 2021
  • 0 Comments

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 17 ഉം കേരള സ്റ്റേറ്റ് എയിഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഓയിസ്ക മൈഗ്രന്റ് സുരക്ഷ പ്രൊജക്ടും സംയുക്തമായി വാർഡ് 17 ലെ അതിഥി തൊഴിലാളികൾക്കായിഏകദിന രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.നൂറോളം അതിഥി തൊഴിലാളികൾ പങ്കെടുത്ത ക്യാമ്പ് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സമീറ അരീപുറം അധ്യക്ഷത വഹിച്ചു.കെ.പി.കോയ,ജിജിത്ത് പൈങ്ങോട്ടുപുറം,ഇ. എം.സുബൈദ,ജമീല.TA ,ലീല.എം എന്നിവർ സംസാരിച്ചു. വിഷയാവതരണം പ്രോജക്ട് ഡോക്ടർ K അമിത്തും, പ്രോജക്ട് കോ.ഓർഡിനേറ്റർ […]

error: Protected Content !!