മിഥുന്‍ ഇനി ഓര്‍മ്മ; കണ്ണീരോടെ വിട നല്‍കി നാട്; ചിതയ്ക്ക് തീകൊളുത്തി കുഞ്ഞനുജന്‍; അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍
കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയോടെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. അമ്മ സുജയും അച്ഛന്‍ മനുവും അന്ത്യചുംബനം നല്‍കി. അനിയന്‍ സുജിനാണ് മിഥുന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. ശാസ്താംകോട്ട വിളന്തറയിലെ വീട്ടില്‍ അതിവൈകാരിക നിമിഷങ്ങളായിരുന്നു. സ്‌കൂളില്‍ വെച്ച് കളിക്കുന്നതിനിടെ സ്‌കൂളിലെ ഷെഡ്ഡിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. […]




