ഇന്ത്യന്‍ യുവതികള്‍ക്ക് നേരെ വംശീയാധിക്ഷേപവും ആക്രമണവുമായി മെക്സിക്കന്‍ യുവതി, എവിടെ നോക്കിയാലും ഇന്ത്യക്കാര്‍, തിരിച്ച് പോകൂയെന്ന് ആക്രോശം
ഇന്ത്യന്‍ സ്ത്രീകളെ ആക്രമിക്കുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്ത മെക്സിക്കന്‍ യുവതി അറസ്റ്റില്‍. എസ്മറാള്‍ഡ അപ്ടണ് എന്ന യുവതിയാണ് പിടിയിലായത്. ടെക്സാസില്‍ വച്ചാണ് ഇവര്‍ നാല് ഇന്ത്യന്‍ വനിതകളോട് അപമര്യാദയായി പെരുമാറുകയും, കയ്യേറ്റം ചെയ്യാന്‍ മുതിരുകയും ചെയ്തത്. ഈ വീഡിയോ വൈറലായതിന് പിന്നാലെയാണ് പൊലീസ് യുവതിയെ പിടികൂടിയത്. ടെക്സസിലെ ദല്ലാസിലെ റെസ്റ്റോറന്റിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയില്‍ വെച്ച് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ‘നിങ്ങള്‍ ഇന്ത്യക്കാര്‍ എല്ലായിടത്തും ഉണ്ട്, ഞാന്‍ നിങ്ങളെ ഇന്ത്യക്കാരെ വെറുക്കുന്നു. ഈ ഇന്ത്യക്കാരെല്ലാം അമേരിക്കയിലേക്ക് വരുന്നു, […]