Kerala News

പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് കൊച്ചി മെട്രോ ഓടിത്തുടങ്ങും; ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നിര്‍വഹിക്കും

  • 31st August 2022
  • 0 Comments

കൊച്ചി മെട്രോ പേട്ട-എസ്എന്‍ ജംഗ്ഷന്‍ പാത നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറു മണിക്ക് സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കൊച്ചി മെട്രോയുടെ അഞ്ചാം റീച്ചാണിത്. പേട്ടയില്‍ നിന്ന് എസ്എന്‍ ജംഗ്ഷനിലേക്ക് 1.8 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ റീച്ചിന്റെ ഉദ്ഘാടനത്തോടെ തൃപ്പൂണിത്തുറയിലേക്കും മെട്രോ എത്തുന്നത് കൊച്ചിക്കാര്‍ക്ക് വളരെ സഹായകരമാകും. രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി […]

National News

മെട്രോയിൽ റീല്‍സിനായി ഡാൻസ്,വൈറലായി യുവതിക്കെതിരെ കേസ്

  • 22nd July 2022
  • 0 Comments

ഹൈദരാബാദ് മെട്രോയില്‍ നിന്ന് ഡാൻസ് റീല്‍സിനായി നൃത്തം ചെയ്ത യുവതിക്കെതിരെ കേസ് കൊടുത്ത് അധികൃതര്‍. തമിഴ് ഗാനത്തിന് ചുവടുവയ്ക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ഹൈദരാബാദ് മെട്രോ റെയില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. യുവതിക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 💃 Dance On Hyderabad Metro 🚄 When did this happen??? pic.twitter.com/ZilPdia9fx — Hi Hyderabad (@HiHyderabad) July 20, 2022 മെട്രോയ്ക്ക് അകത്തുനിന്ന് തമിഴ് ഗാനത്തിനൊപ്പം പെണ്‍കുട്ടി ചുവടുവയ്ക്കുന്നതാണ് റീല്‍സിലുള്ളത്. […]

Kerala News

മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി

മെട്രോ സ്റ്റേഷനുകളിലും ട്രെയിനുകളിലും ഇനി മുതല്‍ വിവാഹ ഷൂട്ടിന് അനുമതി. കൊച്ചി മെട്രോയിലാണ് സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകള്‍ക്ക് അനുമതി നല്‍കിയത്. സിനിമ-പരസ്യ ഷൂട്ടിങ്ങുകള്‍ക്കായി ഇതിനു മുമ്പേ അനുമതി ലഭിച്ചിരുന്നു. നിലവില്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഒരു കോച്ച് അല്ലെങ്കില്‍ മൂന്ന് കോച്ച് ബുക്ക് ചെയ്യാം. നിര്‍ത്തിയിട്ടിരിക്കുന്ന ട്രെയിനിലും ഓടുന്ന ട്രെയിനിലും ഷൂട്ട് ചെയ്യാവുന്നതാണ്. ആലുവയില്‍ നിന്ന് പേട്ടയിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ട് ഷൂട്ട് ചെയ്യാം, മറ്റ് തടസങ്ങളില്ല. എന്നാല്‍ ഓരോന്നിനും നിരക്കുകള്‍ വ്യത്യാസപ്പെട്ടിരിക്കും. […]

Kerala News

കൊച്ചി മെട്രോയിലെ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി. എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി ഹാജരായത്. മെട്രോയിൽ അനധികൃത യാത്ര നടത്തിയെന്നാണ് കേസ്. കെഎംആൽഎൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.  2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്. രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന്‍, എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, […]

Kerala News

കൊച്ചി മെട്രോ തൈക്കൂടം മുതൽ പേട്ട വരെയുള്ള പാത മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിച്ചു

  • 7th September 2020
  • 0 Comments

കൊച്ചി: ഒന്നാംഘട്ടം പൂര്‍ത്തീകരണത്തിന്റെ പ്രഖ്യാപനത്തോടെ ഇന്ന് കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു. തൈക്കൂടം മുതല്‍ പേട്ടവരെയുള്ള 1.33 കിലോമീറ്ററിലെ അവസാന പാദത്തിന്റെ കമീഷനിങ്ങും ഇവിടെനിന്നുള്ള ആദ്യ മെട്രോ യാത്രയുടെ ഉദ്ഘാടനവും പിണറായി വിജയന്‍ നിര്‍വഹിച്ചു. കോണ്‍ഫറന്‍സിങ്ങിലൂടെയായിരുന്നു ഉദ്ഘാടനം. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ചുമാസമായി നിലച്ചിരുന്ന മെട്രോ സര്‍വീസ് തിങ്കളാഴ്ച രാവിലെ ഏഴിനുതന്നെ പുനരാരംഭിച്ചു. ഉച്ചയ്ക്കുശേഷം ആലുവ മുതല്‍ പേട്ടവരെയുള്ള 25.48 കിലോമീറ്റര്‍ ദൂരവും മെട്രോ സര്‍വീസുണ്ടാകും. യാത്രാ നിരക്കിലും കുറവുവരുത്തിയിട്ടുണ്ട്. കൂടിയ നിരക്ക് 60 രൂപയായിരുന്നത് 50 […]

Local News

ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാല പരിശോധന

  • 7th September 2019
  • 0 Comments

ഓണക്കാല ഉത്സവ പരിശോധന ലീഗല്‍ മെട്രോളജി വകുപ്പ് കോഴിക്കോട് ജില്ലയില്‍ ശക്തമാക്കി. കോഴിക്കോട്, താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളില്‍ പൊതുമാര്‍ക്കറ്റുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവ പരിശോധിക്കാന്‍ പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. 04/09/2019 മുതല്‍ 10/09/2019 വരെ പരിശോധന തുടരുന്നതാണ്. ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കുന്നതിനായി കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം ഫോണ്‍ നമ്പര്‍ : 8281698105 . ഇതുവരെ നടത്തിയ പരിശോധനകളില്‍ ഇരുപത്തിയഞ്ചോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

error: Protected Content !!