ഫെയ്‌സ്ബുക്കിൽ ഇനി അകൗണ്ട് ഉടമയ്ക്ക് നാല്പ്രൊഫൈലുകള്‍ വരെ ആകാം
ഇഷ്ടപ്പെട്ട രീതിയില്‍ നാലു വ്യത്യസ്ത പ്രൊഫൈലുകള്‍ വരെ ഇനി ഒരു ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഉടമയ്ക്ക് തന്റേതായി സൃഷ്ടിക്കാം. ഒരു പ്രൊഫൈലില്‍ ഇടുന്ന പോസ്റ്റുകള്‍ മറ്റു പ്രൊഫൈലുകളില്‍ ഉള്ള സുഹൃത്തുക്കൾ കാണില്ല എന്നതിനാല്‍ വലിയൊരു പ്രശ്നവും പല എഫ്ബി ഉപയോക്താക്കള്‍ക്കും ഒഴിവായിക്കിട്ടിയേക്കും. ഇതുവഴി സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും ഒക്കെ വ്യത്യസ്ത വിഭാഗങ്ങളായി സൂക്ഷിക്കാം. സുഹൃത്തുക്കള്‍ക്കായും, ബന്ധുക്കള്‍ക്കായും, സഹപ്രവര്‍ത്തകര്‍ക്കായും, സഹപാഠികള്‍ക്കായും ഒക്കെ പ്രൊഫൈലുകള്‍ സൃഷ്ടിക്കാമെന്നത് വലിയൊരു മാറ്റമായിരിക്കും. തങ്ങളുടെ പ്രധാന അക്കൗണ്ടിനൊപ്പം നാലു വ്യത്യസ്ത പേരുകളില്‍ നാലു പ്രൊഫൈലുകള്‍ […]