News Sports

മെസ്സി സൗദി ക്ലബുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ട്

പിഎസ്ജിയുടെ അർജൻ്റൈൻ താരം ലയണൽ മെസി സൗദി അറേബ്യൻ ക്ലബുമായി കരാറൊപ്പിട്ടെന്ന് റിപ്പോർട്ട്. വാർത്താ മാധ്യമമായ എഎഫ്പിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മെസ്സി സൗദി സന്ദർശിച്ചിരുന്നു ഈ സന്ദർശനം എന്തിനാണെന്ന് വ്യക്തതയില്ലെങ്കിലും സൗദി ക്ലബുമായി കരാറൊപ്പിടാനുള്ള നീക്കമായിരുന്നു ഇതെന്നാണ് എഎഫ്പി പറയുന്നത്. സൗദി സന്ദർശനത്തിന് പിന്നാലെ മെസ്സിയെ രണ്ടാഴ്ചത്തേക്ക് പിഎസ്ജി സസ്പൻഡ് ചെയ്യുകയും ചെയ്തിരുന്നു. വമ്പൻ കരാറിലാണ് മെസ്സി സൗദി ക്ലബുമായി ഒപ്പിട്ടതെന്നും വരുന്ന സീസണിൽ മെസി സൗദിയിൽ കളിക്കുമെന്നുമാണ് റിപ്പോർട്ട്. […]

error: Protected Content !!