“റൊണാൾഡോയെ പോലെ ചെറിയ രാജ്യങ്ങൾ കിട്ടിയാൽ മെസി കൂടുതൽ ഗോൾ അടിക്കും, ഹാട്രിക്ക് നേട്ടത്തിന് പിന്നാലെ സൂപ്പർ താരത്തിന് ട്രോൾ
ഈ അന്താരാഷ്‌ട്ര ഇടവേളയിൽ അർജന്റീനയുടെ അവസാന സൗഹൃദ മത്സരത്തിൽ കുറക്കാവോയെ 7-0 ന് തകർത്തപ്പോൾ ലയണൽ മെസി തകർപ്പൻ ഹാട്രിക്ക് സ്വന്തമാക്കി. കളം നിറഞ്ഞുകളിച്ച മെസിയെ കണ്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായി. പനാമയ്‌ക്കെതിരെ 2-0 ന് വിജയിച്ചതിന്റെ പിൻബലത്തിലാണ് അര്ജന്റീന മത്സരത്തിനിറങ്ങിയത്, അന്ന് മെസി ഫ്രീകിക്കിലൂടെ ഗോൾ നേടിയിരുന്നു, തന്റെ ഗോൾ നേട്ടം 99 ആക്കിയിരുന്നു. തന്റെ രാജ്യത്തിന് വേണ്ടി ചരിത്രപരമായ 100 ഗോൾ എന്ന നേട്ടത്തിന് ഒരു ഗോൾ അകലെ നിന്ന മെസി എന്തായാലും മൂന്ന് […]