‘മെസിയുടെ വരവ് ആരാധകര്‍ക്കുള്ള ഓണസമ്മാനം’; മന്ത്രി വി അബ്ദുറഹിമാന്‍
കേരളത്തിന് ഓണസമ്മാനമായി ലയണല്‍ മെസി എത്തുന്നതായി കായികമന്ത്രി വി. അബ്ദുറഹിമാന്‍. ഒരുക്കങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീന വരുമെന്ന് മുന്‍പേ ഉറപ്പായിരുന്നു. എന്നാല്‍ ഔദ്യോഗിക അറിയിപ്പ് വന്നത് ഇന്നലെ രാത്രിയിലാണെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം. മെസിയെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവസരം ഒരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. അര്‍ജന്റീനയുമായി കളിക്കാന്‍ നിരവധി ടീമുകള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ഓസ്‌ട്രേലിയന്‍ ടീം ഇതിനകം മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സര്‍ക്കാരിന് സാമ്പത്തിക ബാധ്യതകളൊന്നുമില്ല. സെക്യൂരിറ്റി ഒരുക്കലാണ് […]








