മെസ്ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്ക്കാരത്തിന് കെപി ഉമ്മര്‍ അര്‍ഹനായി
മെസ്ക്കോ അബൂബക്കര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മികച്ച ജീവകാരുണ്യ -സാമൂഹ്യ പ്രവര്‍ത്തകനുള്ള പ്രഥമ പുരസ്ക്കാരത്തിന് കെ.പി.ഉമ്മര്‍ അര്‍ഹനായി. 10001 രുപയും ശിലാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. സാമൂഹ്യ തിന്മകള്‍ക്കെതിരെയും, സ്ത്രീധനം, ആര്‍ഭാട വിവാഹങ്ങള്‍, ബിസ്മി കല്യാണം, ബാങ്ക് ഏകീകരണം, അവയവദാനം, ജുമുഅ, ചന്ദ്ര മാസ പിറവി, ശിഥിലമായ ബന്ധങ്ങളിലും പ്രസ്ഥാനങ്ങളിലും അവാന്തര വിഭാഗങ്ങള്‍ തമ്മില്‍ യോജിപ്പിനായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ നവോത്ഥാനത്തിന്റെ മുന്നണിയിലും പിന്നണിയിലും അഹോരാത്രം പ്രയത്നിച്ചതും യത്തിം കുട്ടികള്‍ക്കായും വയോജനങ്ങള്‍ക്കായും വ്യതിരിക്തമായ ആശയങ്ങളും പദ്ധതികളും സമൂഹത്തിനും സമുദായത്തിനും പരിചയപ്പെടുത്തിയ […]