എം ഇ എസ് യൂത്ത് ബ്രിഗേഡ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അണുനശീകരണം നടത്തി
എം ഇ എസ് യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ് സന്നദ്ധ സേനയുടെ നേതൃത്വത്തിൽ കോഴിക്കോട്, കല്ലായി റെയിൽവെ സ്റ്റേഷൻ പരിസരങ്ങൾ അണു നശീകരണം നടത്തി. കോഴിക്കോട് ഡെപ്യൂട്ടി മേയർ സി.പി. മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം ഇ എസിൻ്റെ ഇത്തരത്തിലുള്ള പ്രവർത്തി ദുരന്തബാധിതമായ ഇന്നിൻ്റെ ആവശ്യമാണെന്നും ആയത് മാതൃകയാക്കാവുന്നതാണെന്നും അദ്ധേഹം പറഞ്ഞു. നവാസ് കോഴിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എസ്.കെ. അബൂബക്കർ , റെയിൽവെ ഹെൽത്ത് ഇൻസ്പെക്ടർ ലീമ ജയൻ, […]