വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു
കളന്‍തോട് : ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിലെ എന്‍.എന്‍.എസ് യൂണിറ്റും എക്‌സൈസ് വകുപ്പും സംയുക്തമായി കോളേജില്‍ വിമുക്തി ലഹരി വിരുദ്ധ ക്ലബ്ബിന് തുടക്കം കുറിച്ചു. ക്ലബിന്റെ ഉദ്ഘാടനം സിവില്‍ എക്‌സൈസ് ഓഫീസര്‍ ഷെഫീക്ക് അലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ. അബ്ദുല്‍ അസീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫ. ഇ. അബ്ദു റസാഖ് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് സ്റ്റേഷന്‍ എഎസ്‌ഐ സാജന്‍ പുതിയോട്ടില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസെടുത്തു. […]

