Kerala News

കൊല്ലം രൂപതക്കെതിരെ ജെ. മേഴ്സിക്കുട്ടിയമ്മ

  • 26th March 2021
  • 0 Comments

ഇടത് സര്‍ക്കാറിെനതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതക്കെതിരെ രൂക്ഷവിമർശനം ഉയർത്തി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. സര്‍ക്കാറിനെതിരെ ഇടയലേഖനമിറക്കിയ കൊല്ലം രൂപതയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. ഇടയലേഖനത്തിന്‍റെ വിശ്വാസ്യത ജനങ്ങൾക്കിടയിൽ ചോദ്യം ചെയ്യപ്പെടുമെന്ന് പിണറായി പറഞ്ഞു. വിമർശനങ്ങൾ ഉന്നയിച്ചവർക്ക് ബോധ്യപ്പെട്ട കാര്യങ്ങളല്ല പറയുന്നത്. മറിച്ച് പ്രതിപക്ഷ നേതാവും കൂട്ടരും പറയുന്നത് ഏറ്റുപിടിച്ചാണ് പല വിമർശനങ്ങളും ഉന്നയിക്കപ്പെടുന്നത്. ഇടയലേഖനം ഇറക്കിയത് ശരിയാണോ എന്ന് ബന്ധപ്പെട്ടവർ ആലോചിക്കണം. രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചു വിടാറുണ്ട്. […]

Kerala News

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ്

  • 19th March 2021
  • 0 Comments

മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇ.എം.സി.സി ഡയറക്ടർ ഷിജു വർഗീസ് നാമനിർദേശ പത്രിക നൽകി.മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞതും പ്രചരിപ്പിച്ചതും കള്ളങ്ങളാണെന്നും അത് കുണ്ടറയിലെ ജനങ്ങളെ ബോധ്യപ്പെടുത്താനാണ് തന്റെ മത്സരമെന്നും ഷിജു വർഗീസ് പറഞ്ഞു. അതേസമയം, ഷിജു വർഗീസിന്റെ മത്സരം ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. കുണ്ടറ മണ്ഡലത്തിൽ മത്സരിക്കാനായി ഷിജു വർഗീസ് കൊല്ലം കളക്ടറേറ്റിലെത്തിയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത് .

Kerala News

ഇ.എം.സി.സി വിവാദം ;പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമെന്ന് മേഴ്‌സിക്കുട്ടിയമ്മ

  • 20th February 2021
  • 0 Comments

ഇ.എം.സി.സി വിവാദത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ അസംബന്ധമെന്ന് ആവര്‍ത്തിച്ച് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.    ഇഎംസിസി പ്രതിനിധികള്‍ കേരളത്തില്‍ വന്ന് തന്നെ കണ്ടിട്ടുണ്ട്. ആളുകള്‍ വന്ന് കാണുന്നത് അപരാധമല്ലെന്നും നയം അനുസരിച്ചേ തീരുമാനം എടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.  നയത്തെ വെല്ലുവിളിക്കാന്‍ ഒരു ശ്കതിയേയും അനുവദിക്കില്ല. വിരുദ്ധമായി ചെയ്തിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഉദ്യോഗസ്ഥാനാണ്. ഉദ്യോഗസ്ഥന്‍റെ പൂതി നടപ്പാക്കില്ല. ഉദ്യോഗസ്ഥന്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. പദ്ധതി നടപ്പാകില്ലെന്ന് ഇഎംസിസി പ്രതിനിധികളെ അറിയിച്ചതാണ്. ഉടമസ്ഥത മീന്‍പിടിത്തക്കാര്‍ക്ക് നല്‍കാമെന്നായിരുന്നു ഇഎംസിസി അറിയിച്ചത്.  ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള […]

Kerala News

പ്രതിപക്ഷ നേതാവ് എത്ര തലകുത്തി നിന്നാലും ഇത് ഉണ്ടയില്ലാ വെടിയായി പോകും; ആരോപണങ്ങളെ തള്ളി മേഴ്‌സിക്കുട്ടിയമ്മ

  • 20th February 2021
  • 0 Comments

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെ തള്ളി ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. ‘ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, ആരെങ്കിലും വന്ന് നമ്മളെ കണ്ടാല്‍ അതെല്ലാമാണ് പദ്ധതിയെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. എന്ത് നുണയും പറയാന്‍ ഉളുപ്പില്ലാത്ത തലത്തിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നു രമേശ് ചെന്നിത്തല. ചെന്നിത്തലയും സ്വപ്‌ന സുരേഷിനെ കണ്ടുവെന്ന തരത്തില്‍ വാര്‍ത്ത വന്നു. അതിനര്‍ഥം സ്വര്‍ണക്കടത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് പങ്കുണ്ടെന്നാണോ’? മന്ത്രി ചോദിച്ചു. ഇഎംസിസി സംഘത്തെ തിരുവനന്തപുരത്ത് വെച്ച് കണ്ടിരുന്നു. […]

error: Protected Content !!